ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്രോഡക്ടുകളുടെ നിരോധനം ഈ വർഷം ഒക്ടോബർ മുതൽ നടപ്പിലാക്കാൻ ഗവൺമെൻറ് തലത്തിൽ തീരുമാനമായി. പ്ലാസ്റ്റിക് പ്ലേറ്റുകളും ട്രേകളും കട്ട്ലറികളും നിരോധിക്കുന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. നിരോധനത്തിന്റെ ഫലമായി ടേക്ക് അവേയവുകളിലെ ഭക്ഷണത്തിന്റെ വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, ട്രേകൾ, കട്ട്ലറികൾ എന്നിവയ്ക്ക് പകരം വയ്ക്കാവുന്നവ കണ്ടെത്തുക എന്നതും കടുത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ തന്നെ സ്കോട്ട്‌ലൻഡും വെയിൽസും സിംഗിൾ യൂസ് പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിച്ചിരുന്നു. നിരോധനം നടപ്പിലാക്കി തുടങ്ങിയാൽ വ്യാപകമായ രീതിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റ്സ് , ട്രേകൾ, സ്പൂണുകൾ, ഫോർക്കുകൾ എന്നിവ ഇനി വിപണിയിൽ ലഭ്യമായിരിക്കുകയില്ല. മാത്രമല്ല ഏതെങ്കിലും രീതിയിൽ ഈ സാധനങ്ങൾ ഉപയോഗിച്ചാൽ ശിക്ഷാർഹവും ആയിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് നിരോധനമെന്ന് എൻവിയോൺമെൻറ് സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1.1 ബില്യൺ സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളും 4 ബില്യൺ പ്ലാസ്റ്റിക് കട്ട്ലറികളും ഇംഗ്ലണ്ടിൽ ഓരോ വർഷവും ഉപയോഗിക്കപ്പെടുന്നത്.

പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അനേക വർഷങ്ങൾ മണ്ണിലും വെള്ളത്തിലും അവശേഷിക്കുന്നത് മൂലം സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കടുത്തതാണ് . ഭക്ഷണ ശുചിത്വത്തിന്റെ കാര്യത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും സ്പൂണുകളും ഉപകാരപ്രദമായിരുന്നു