കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ പിതാവ് സക്കറിയെ ഇന്ന് ചോദ്യം ചെയ്യും. സംശയമുള്ളവരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട് . രാസപരിശോധന സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ കെ സേതുരാമന്‍ വടകരയില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തില്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും.
ഷാജുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഇയാള്‍ നിരീക്ഷണത്തിലാണ്. ശക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഷാജുവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഷാജുവിനെ ഈ സമയത്ത് വിളിച്ചു വരുത്താനും സാധ്യത ഉണ്ട്. ഷാജുവിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നതായും വിവരമുണ്ട്.ജോളിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.
ജോളി പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജോളി തന്നെ വന്നു കണ്ടിരുന്നെന്ന് കോഴിക്കോട്ടെ ഏറ്റവും പ്രശസ്ത അഭിഭാഷകന്‍ എം അശോകന്‍ പറയുകയാണ്. കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുമ്ബാണ് ജോളി എം അശോകനെ സമീപിച്ചത്. ജോളി കുറച്ച് ദിവസം മുന്‍പ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ജോളിയെ ക്രൈംബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുക്കുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും.
കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ സഹായിച്ച ഷാജുവിനും പിതാവ് സക്കറിയയ്ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊലപാതക വിവരം അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply