കേരളം എന്തുകൊണ്ട് ‘മോഡി’ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന്‍ ജോണ്‍ എബ്രഹാം നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നാണ് ജോൺ പറയുന്നത്. മോഡറേറ്റര്‍ നര്‍മ്മത സക്കറിയയാണ് ഇത് സംബന്ധിച്ച് ജോണിനോട് ചോദിച്ചത് – എന്തുകൊണ്ട് കേരളം മോഡിഫൈഡ് ആകുന്നില്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാകുന്നു?
ജോൺ എബ്രഹാമിൻ്റെ മറുപടി ഇങ്ങനെ: ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം അവിടെ നിങ്ങള്‍ക്ക് 10 മീറ്റര്‍ ചുറ്റളവില്‍ കാണാം. യാതൊരു പ്രശ്‌നവുമില്ലാതെ ആളുകള്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ലോകം മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുമ്പോളും മതങ്ങളും സമുദായങ്ങളും സമാധാനപരമായി കഴിയുന്ന, എല്ലാവര്‍ക്കും മാതൃകയായ ഇടമാണത് – മുരളി കെ മേനോൻ്റെ The God Who Loved Motorbikes എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാതി മലയാളി കൂടിയായ ബോളിവുഡ് താരം.
ഫിദല്‍ കാസ്‌ട്രോ മരിച്ച സമയത്ത് ഞാന്‍ അവിടെ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും കാണാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ് – ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. എന്റെ പിതാവ് എനിക്ക് ധാരാളം മാര്‍ക്‌സിസ്‌റ്റ് കൃതികള്‍ വായിക്കാന്‍ തന്നിട്ടുണ്ട്. എല്ലാ ‘മല്ലു’വിന്റെ (മലയാളി) ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. സമത്വപൂര്‍ണമായ ജീവിതത്തിലും സമ്പത്തിന്റെ തുല്യ വിതരണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളം തിളക്കമുള്ളൊരു മാതൃകയാണ് – ജോണ്‍ അഭിപ്രായപ്പെട്ടു.
Leave a Reply