സ്വന്തം ലേഖകന്‍

ബെർമിങ്ഹാം : ബെർമിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബര്‍ പതിനാറ് ശനിയാഴ്ച്ച ഷെൽഡൻ ഹാളിൽ വെച്ച് നടക്കും. ശനിയാഴ്ച്ച കൃത്യം പന്ത്രണ്ട് മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി തുടക്കം കുറിക്കുന്ന ആഘോഷത്തിന് മാറ്റു കൂട്ടുവാൻ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ കളികൾ തുടങ്ങി ഒരു ദിനം അടിച്ചു പൊളിക്കുവാൻ വേണ്ട എല്ലാ ചേരുവകളും തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഞാറ്റു പാട്ടിന്റെയും, നാടൻ പാട്ടിന്റെയും, വഞ്ചി പാട്ടിന്റെയും ഈണം മുഴക്കി നമ്മുടെ സംസ്കാരത്തെ പുത്തൻ തലമുറയക്ക് പകർന്നു കൊടുക്കാനായി ബി.സി.എം.സിയുടെ നവനേതൃത്വം എല്ലാ അംഗങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടു പോകുന്ന ഈ വേളയിൽ എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ തിരുവോണാശംസകള്‍ നേരുകയാണ്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്മരണയാഘോഷിക്കുന്ന തിരുവോണ മഹോല്‍സവത്തിന് അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബി.സി.എം.സിയോടൊപ്പം ഓണം ആഘോഷിക്കുവാനായി എല്ലാ അംഗങ്ങളെയും, അഭ്യുദയകാംക്ഷികളേയും, സുഹൃത്തുക്കളേയും, സുമനസ്സുകളേയും കുടുബസമേതം ക്ഷണിക്കുകയാണ്.

യുക്മ നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിലെ നിലവിലെ ചാമ്പ്യൻമാർ ആയ ബി.സി.എം.സി യുകെയിലെ കലാകായിക മേഖലയിലെ നിറസാന്നിധ്യവും, കലാകായിക രംഗത്ത് മാറ്റി നിറുത്തുവാൻ സാധ്യവുമല്ലാത്ത മലയാളി അസോസിയേഷനുമാണ്. അതിന്റെ എല്ലാ പ്രൗഡിയോടും കൂടി ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുമ്പോൾ തീർച്ചയായും അത് കണ്ണിന് അഴകും കാതിന് ഇമ്പവും പകരുമെന്നതിൽ സംശയമില്ല.

ഓണാഘോഷം നടക്കുന്ന ഹാളിന്റെ വിലാസം

Sheldon Hall, 149, Church Road, Birmingham, B26 3TT.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

പ്രസിഡന്റ് – Joe Ipe – 07988462943

സെക്രട്ടറി – Sirosh Francis – 07828659934