വിവാഹിതരായ സ്ത്രീകളുടെ ലോക സൗന്ദര്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് മലയാളി. തൃശൂര്‍ ആറ്റൂര്‍ സ്വദേശിനിയായ സരിത മേനോനാണ് ആ മലയാളി. നേരത്തെ മിസിസ് ഓസ്ട്രേലിയ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Image may contain: 16 people, people smiling, people standing

മുംബൈയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി കൃഷ്ണന്‍കുട്ടി നായര്‍…രാധിക ദമ്പതികളുടെ മകളാണ് സരിത മേനോന്‍. മുപ്പത്തിയെട്ടുകാരി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് റാം മേനോന്‍ സിഡ്നിയില്‍ ധനകാര്യ സ്ഥാപനം നടത്തി വരികയാണ്. രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുത്തു തുടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിസിസ് ഓസ്ട്രേലിയ സൗന്ദര്യ മല്‍സരത്തില്‍ സരിത േമനോനായിരുന്നു ജേതാവ്. അടുത്ത നവംബറില്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കുന്ന മിസിസ് വേള്‍ഡ് സൗന്ദര്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കും. നേരത്തെ, മിസിസ് സൗത്ത് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും രക്ഷിതാക്കളുടെ നാടായ തൃശൂര്‍ ആറ്റൂരില്‍ പതിവായി വരാറുണ്ട്. വിവാഹ ശേഷമാണ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയത്. സൗന്ദര്യ മല്‍സരത്തില്‍ നിന്ന് ലഭിച്ച അവാര്‍ഡു തുക നാട്ടിലെ ചില നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നു.

Image may contain: 1 person, standing