ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെട്ടു.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഫാദർ എബിൻ നീരുവേലിൽ, ഫാദർ മാത്യു കുരിശുമ്മൂട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C , ട്രസ്റ്റി ജോമെക്സ് കളത്തിൽ , ജോമോൻ മാമ്മൂട്ടിൽ, മാത്യു കുരീക്കൽ, രാജൻ കോശി, ജെയ്‌മോൻ ജേക്കബ് , ആൻറ്റോ ബാബു , ജെയ്‌സൺ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് .
Leave a Reply