മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു ബീന ആൻറണി. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതും ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്ത് താരത്തിന് കോവിഡ് ബാധിച്ചപ്പോൾ എല്ലാ ആളുകൾക്കും അത് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. ഭർത്താവായ മനു തന്നെയായിരുന്നു തൻറെ യൂട്യൂബ് ചാനലിലൂടെ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് ആയിരുന്നു പ്രിയപ്പെട്ടവൾക്ക് കോവിഡാണ് എന്ന വിവരം പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരുന്നത്. പിന്നീട് പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്നിരുന്നു എന്നും പറഞ്ഞിരുന്നു. അതിനു ശേഷം നേരിട്ട് തന്നെ ബീന ക്യാമറയ്ക്കു മുൻപിൽ എത്തി. അതിനുശേഷം സംസാരിക്കുകയും ചെയ്തിരുന്നു.

 

തന്റെ ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്ന് ആയിരുന്നു തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയിരുന്നു ആ സമയത്ത് ബീന പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമോ എന്ന പേടിയായിരുന്നു അതിൻറെ കാരണം. മറ്റൊന്നുമല്ല എൻറെ പ്രിയപ്പെട്ട ബെന്നിന്റെ മരണം കാരണം ആയിരുന്നു അങ്ങനെ പേടിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നത്. വാക്കുകൾ ഇങ്ങനെ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

“ആറു മാസം മുൻപായിരുന്നു ചേച്ചി ആയ ബിന്ദുവിനെ മകൻ 23 വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ പോലും സാധിക്കാതെ ആയിരുന്നു കിടന്നത്. പിന്നെ അവൻ മടങ്ങി വന്നില്ല. ആശുപത്രിയിലേക്ക് പോയാൽ എനിക്കും ആ വിധി ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. മോന്റെ മരണം ഞങ്ങളെ എല്ലാവരെയും അത്രമേൽ പിടിച്ചുലച്ച കഴിഞ്ഞിരുന്നു. മോൻ പോയി ആറുമാസം കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഞങ്ങളാരും മോചിതരായിട്ടില്ല.ചെറിയ പ്രായമല്ലേ 22 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൻ. ഏത് പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നത് ദുഃഖം അത് വളരെ വലുതല്ലേ. ബെൻ ഫ്രാൻസ് എന്നായിരുന്നു പേര്. ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ് ആദ്യമുണ്ടായ ആൺകുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒമനിച്ച് ആയിരുന്നു വളർത്തിയിരുന്നത്.താൻ പോലും ഷൂട്ടിങ്ങിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ബെന്നച്ചി എന്ന് ആയിരുന്നു അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമന ആയിരുന്നു. ആരോടും ദേഷ്യപ്പെടുക പോലും ഇല്ല.എപ്പോഴും ചിരിച്ച മുഖം ആണ്. എപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ ഒത്തുകൂടും. ആ സമയത്ത് ഞങ്ങളെ കാത്തിരിക്കുന്നതാണ് അവന് പ്രധാനപ്പെട്ട സന്തോഷം. കഴിഞ്ഞവർഷം പോകാൻ പറ്റിയില്ല. വലിയ വിഷമം ഉണ്ടായിരുന്നു ഇനി എൻറെ മോൻ ഇല്ല എന്നെ കാത്തിരിക്കാൻ. ബോഡി പോലും ആരും കണ്ടില്ല. ഞാനും…അതോടെ ഞാൻ തകർന്നു പോയിരുന്നു അഭിമുഖത്തിൽ ബീന പറയുന്നു.”