യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ്‌ യൂണിയനായ റോയൽ കോളേജ്‌ ഓഫ്‌ നഴ്സിംഗ്‌ (RCN) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ്‌ സെബാസ്റ്റ്യനെ ലണ്ടൻ ഹീത്രൂവിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കൈരളി യുകെ അനുമോദിച്ചു. യുകെയിലെ മൈഗ്രേഷൻ ആന്റ്‌ സിറ്റിസൻഷിപ്പ്‌ ചുമതലയുള്ള മന്ത്രി സീമ മൽഹോത്ര ബിജോയ്ക്ക്‌ ഉപഹാരം കൊടുക്കുകയും, യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ്‌ അസ്സോസിയേഷൻ പ്രസിഡന്റ്‌ ഹർസ്സേവ്‌ ബെയിൻസ്‌ പൊന്നാട അണിയിക്കുകയും ചെയ്തു. ഡോ. പി സരിൻ, സിനിമ നിർമ്മാതാവ്‌ രാജേഷ്‌ കൃഷ്ണ, കൈരളി യുകെ കൾച്ചറൽ കോർഡിനേറ്റർ രാജേഷ്‌ ചെറിയാൻ, പ്രസിഡന്റ്‌ പ്രിയ രാജൻ, സെക്രട്ടറി കുര്യൻ ജേക്കബ്‌, വൈസ്‌ പ്രസിഡന്റ് നവീൻ ഹരി, ഹില്ലിങ്ങ്ടൺ- ഹീത്രൂ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളായ സന്തോഷ്‌, ലോയ്ഡ്‌, കൈരളി ഹീത്രൂ യൂണിറ്റ്‌ പ്രസിഡന്റ്‌ ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ്‌ പൊള്ളാത്ത്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും സ്വാദിഷ്‌ടമായ അത്താഴവും ഒരുക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ