ലണ്ടന്‍:കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനാന് ഓ ഐ സി സി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വന്‍ സ്വീകരണം.ഓ ഐ സി സി യുടെ വിവിധ റീജിയനുകളിലൊന്നായ സറേ റീജിയനാണ് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ക്രോയ്ഡോണിലുള്ള ഷുഹൈബ് നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സമ്മേളന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഓ ഐ സി സി യൂറോപ്പ് കോര്‍ഡിനേറ്ററും ഗ്ലോബല്‍ സെക്രട്ടറിയുമായ ജിന്‍സണ്‍ എഫ് വര്‍ഗ്ഗീസ്, യുകെ കണ്‍വീനര്‍ ടി ഹരിദാസ് തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഷുഹൈബ് കുടുംബ സഹായ നിധി യോഗത്തില്‍ വച്ച് ബെന്നി ബെഹനാന് കൈമാറും. മുഴുവന്‍ ഓ ഐ സി സി പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ എത്തിച്ചേര്‍ന്നു പ്രസ്തുത പരിപാടി വന്‍വിജയമാക്കണമെന്നു ടി.ഹരിദാസ് അഭ്യര്‍ത്ഥിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിലാസം
ST.SAVIOURS ROAD .
St . Saviours church hall WEST CROYDON
CRO 2XE

കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ കെ മോഹന്‍ദാസ് :?07438772808?
ബേബിക്കുട്ടി ജോര്‍ജ്ജ് :
?07961 390907