വൈറലായി ഭാവനയുടെ വിവാഹ വീഡിയോകള്‍. വധുവരന്‍മാരെക്കാള്‍ വിവാഹം ആഘോഷമാക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹവും വ്യത്യസ്ഥമല്ല. ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ് കല്ല്യാണം അടിച്ചു പോളിക്കുന്നതില്‍ മുന്‍ പന്തിയില്‍. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും പരസ്പരം തമാശ പങ്കുവെച്ചും ഭാവനയുടെ വിവാഹം ആഘോഷമാക്കുകയാണിവര്‍.
എവിടെയൊക്കെയോ എവിടെയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് സയനോര എല്ലാവരെയും നോക്കി പറഞ്ഞു. ഞാന്‍ ലിപ്സ്റ്റിക്ക് ഇടുമായിരുന്നു, നീ ഇട്ടിട്ടുണ്ട് അല്ലേ? ഷഫ്നയോട് സയനോര ചോദിച്ചു. നീ നന്നായിട്ടുണ്ട്, ഒരു കുഴപ്പവുമില്ലെന്ന് ഷഫ്ന സയനോരയെ സമാധാനിപ്പിച്ചു. ലൈവ് വീഡിയോയാണെന്ന് അറിഞ്ഞിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് താരങ്ങളുടെ സുപ്രധാന ചര്‍ച്ചകള്‍ നടന്നത്.
വീഡിയോ കാണാം…
Leave a Reply