മൂന്നാം വിവാഹ വാർഷികാഘോഷത്തിനുപിന്നാലെ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. ചിത്രങ്ങളിൽ സന്തോഷവതിയായ ഭാവനയെയാണ് ആരാധകർക്ക് കാണാനാവുക. സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലുളളതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

ഇന്നലെയായിരുന്നു ഭാവനയുടെയും നവീനിന്റെയും മൂന്നാം വിവാഹ വാർഷികം. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകളും ഭാവന നേർന്നിരുന്നു.

“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ