വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. തന്നെ മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നതെന്നും ഭാവന പറയുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം ഗ്ലാമറസ് ലുക്കിലെത്തിയതാണ് തെറ്റായി പ്രചരിപ്പിച്ചത്.

‘ഫോട്ടോ പോസ്റ്റ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ആരും ഒന്നും പറഞ്ഞില്ല. പിന്നീട് വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായത്. പിന്നാലെ മോശമായിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും വന്നു. വസ്ത്രം കാണുമ്പോള്‍ മനസിലാകും. ടോപ്പിടുമ്പോഴോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുമ്പോഴോ സ്ത്രീകള്‍ സാധാരണയായി ധരിക്കുന്ന ഡ്രസ് ആണത്.” വസ്ത്രമാണെന്ന് മനസിലാക്കിയിട്ടുമാണ് ചിലര്‍ മോശം പ്രതികരണം നടത്തുന്നതെന്നും ഭാവന പറഞ്ഞു.

പ്രതികരണങ്ങള്‍ അതിര് വിട്ട സാഹചര്യത്തിലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. കുറേ ആളുകള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് കണ്ണ് കാണുന്നില്ലേ? വസ്ത്രം കാണുന്നില്ലേ എന്ന്? സ്‌കിന്‍ കളര്‍ ഡ്രസ് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പിന്നേയും മോശം കമന്റുകള്‍ വന്നത്. കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഞാനെന്നല്ല ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ. എന്നിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിരുന്നു.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഈ ആക്രമണം എന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നത്. എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പാടാണ്. അത് കൃത്യമാണെന്ന് എനിക്ക് തോന്നി. മനപൂര്‍വ്വമായുള്ള ശ്രമമാണിത്. തെറ്റിദ്ധരിച്ച ആള്‍ക്കാരുണ്ടെങ്കില്‍ അത് മാറട്ടേ എന്ന് വിചാരിച്ചാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതെന്ന് ഭാവന പറയുന്നു.

വിശദീകരിക്കേണ്ട ആവശ്യമില്ല. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ, ഇത് തുടരുകയാണെന്ന് ഒരുപാട് പേര്‍ വിളിച്ചറിയിച്ചതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എന്നേക്കുറിച്ച് വളരെ മോശമാക്കി സംസാരിക്കുന്ന, എന്നെ ഒന്ന് നേരിട്ടുപോലും കാണാത്ത, ഞാന്‍ ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ വളരെ ഈസി ആയി ഇങ്ങനെ വിധിക്കുമ്പോള്‍, ഇങ്ങനെ പറയുമ്പോള്‍..

ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് വേദനിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്ന് ഞാന്‍ ആലോചിച്ചു. വിട്ടുകളയാം പോട്ടേ. പോട്ടേ എന്ന് കരുതി. ഒരു പോയിന്റിലെത്തിയപ്പോള്‍ എനിക്ക് തോന്നി. ഞാന്‍ പ്രതികരിക്കേണ്ടതാണ് എന്നും ഭാവന പറഞ്ഞു.