ജയിലില്‍ കഴിയുന്ന അച്ഛനൊപ്പം രക്ഷാ ബന്ധന്‍ ആഘോഷിക്കാനെത്തിയ ചെറിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തി നടന്നത്. സംഭവം വന്‍ വിവാദമായതോടെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടു.

ജയിലിനകത്തേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചത്.