ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍. ഒ

ഗ്ലാസ്‌ഗോ: ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നടന്നുവന്ന കലാമാമാങ്കം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സാരഥ്യത്തില്‍ കൂടുതല്‍ വിപുലമായി ആരംഭിക്കുന്നു. ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ഥങ്ങളായ കലാവൈഭവങ്ങളിലൂടെ ദൈവമഹത്വം പ്രകീര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് ഇതില്‍ പങ്കെടുക്കുന്ന ഓരോ കലാകാരന്മാര്‍ക്കും കൈവരുന്നത്. എട്ട് റീജിയണുകളിലായി നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ ആദ്യം ആരംഭിക്കുന്നത് ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30 ശനിയാഴ്ച.

ബൈബിള്‍ കലോത്സവത്തിന്റെ പൊതു ചുമതല വഹിക്കുന്ന റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയാണ്. ജോ. ഡയറക്ടറായി റവ. ഫാ. ജോയി വയലില്‍ സി.എസ്.റ്റിയും എട്ടുപേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ ടീമും രൂപതാതല മത്സരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. റീജിയണല്‍ തലത്തിലുള്ള പ്രാഥമികഘട്ട മത്സരങ്ങള്‍ക്ക് റവ. ഫാ. ജോസഫ് വെമ്പാടുന്തറ (ഗ്ലാസ്ഗോ), റവ. ഫാ. സജി തോട്ടത്തില്‍ (പ്രസ്റ്റണ്‍), റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് (മാഞ്ചസ്റ്റര്‍), റവ. ഫാ. ജയ്‌സണ്‍ കരിപ്പായി (കവന്‍ട്രി), റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ (സൗത്താംപ്റ്റണ്‍), റവ. ഫാ. സെബാസ്റ്റ്യന്‍, ചാമക്കാല (ലണ്ടന്‍), റവ. ഫാ. ജോസ് അന്ത്യാംകുളം (ലണ്ടന്‍), റവ. ഫാ. ടെറിന്‍ മുള്ളക്കര (കേംബ്രിഡ്ജ്) തുടങ്ങിയവരും നേതൃത്വം നല്‍കും. 22 ഇനം മത്സരങ്ങള്‍ ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും നടത്തപ്പെടുന്നത്.

ഗ്ലാസ്‌ഗോ റീജിയണല്‍ സെപ്തംബര്‍ 30-ാം തീയതി St. Cuthberts Church, 98 High Blantyre Road, Hamilton, ML3 9HW ല്‍ വച്ച് മത്സരങ്ങള്‍ നടത്തപ്പെടും.

പ്രസ്റ്റണ്‍: ഒക്ടോബര്‍ 21, De La Salle Academy, Carr Lane East, L11 4 SG
മാഞ്ചസ്റ്റര്‍: ഒക്ടോബര്‍ 22, Kimberly Performing Art Centre, South Leys Capus, Enderby Road, Scunthorpe, DN 17 2 JL

ബ്രിസ്റ്റോള്‍ & കാര്‍ഡിഫ്: ഒക്ടോബര്‍ 7, Greenway Centre, Southmead, Bristol, BS 10 5 PY

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവന്‍ട്രി: ഒക്ടോബര്‍ 14, Bishop Walsh Catholic School, Sutton cold field, B76, 1QT

സൗത്താംപ്റ്റണ്‍: TBC

ലണ്ടന്‍: സെപ്തംബര്‍ 30, Salesian House, Surrey Lane, London, SW 11 3 PN

കേംബ്രിഡ്ജ്: ഒക്ടോബര്‍ 1, St. Alban’s Catholic School, Digby Road, IPSwich 1 P4 3 N1

എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രധാനാധ്യാപകന്റെയും സഹ അധ്യാപകരുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.