ബിബിൻ എബ്രഹാം

യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നു തുടക്കം കുറിച്ച ” ബിലാത്തിയിലെ കൂട്ടുകാർ ” എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികൾക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി.

ഏകദേശം നൂറോളം മങ്കകളും മങ്കൻമാരും പങ്കെടുത്ത മത്സരത്തിലെ വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ശ്രീ. ബോബൻ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകൻ ശ്രീ. ശങ്കർ പണിക്കറും, ഒപ്പം ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസിൽ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേർന്നായിരുന്നു.

മത്സരത്തിൽ ആദ്യ ഘട്ടത്തിൽ ലഭിച്ച നൂറോളം നോമിനേഷനുകളിൽ നിന്നു അഡ്മിൻ ആൻഡ് മോഡറേറ്റഴ്സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാർത്ഥികളിൽ നിന്നും പത്തു പേരെ തിരഞ്ഞെടുത്തത് ബിലാത്തിയിലെ കൂട്ടുകാർ നൽകിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആ പത്തു പേരിൽ നിന്നു വിജയികളെ തിരഞ്ഞെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മലയാള സിനിമയിലെ പ്രമുഖർ ആയ മൂന്നംഗ സെലിബ്രിറ്റി ജഡ്ജിംഗ് പാനൽ നിർവഹിച്ചത്.

കടുത്ത മത്സരം നടന്ന പുരുഷ വിഭാഗത്തിൽ ആഷ്ഫോർഡിൽ നിന്നുള്ള സിജോ ജയിംസിനെ മറികടന്നു വിജയിയായതു കെൻറിൽ നിന്നുള്ള ദീപു പണിക്കർ അണ്. ദീപുവിനെ ഈ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്തതു സഹധർമ്മിണി ആര്യ ആണ്.

വനിതാ വിഭാഗത്തിൽ ബർമിംഗ്ഹാമിൽ നിന്നു മോനി ഷിജോയും, ഈസ്റ്റ് ബോണിൽ നിന്നു ശ്രുതി വിജയനും ഒന്നാമതെത്തി സമ്മാനം പങ്കിട്ടു. ശ്രീമതി. മോനി ഷിജോയെ വാറിംഗ്റ്റണിൽ നിന്നുള്ള ഷിജോ വറുഗീസ് നോമിനേറ്റ് ചെയ്തപ്പോൾ, ശ്രീമതി. ശ്രുതി ജയനെ നോമിനേറ്റു ചെയ്തത് ഈസ്റ്റ്ബോണിൽ നിന്നും ലിറ്റി സത്യൻ ആണ്.

കഴിഞ്ഞ മൂന്ന് ആഴ്ച്ചയോളം സോഷ്യൽ മീഡിയയിൽ ആവേശം വിതറിയ ക്ലോസ് ഇനഫ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം നടത്തിയതു മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ സംവിധായകൻ ശ്രീ. അരുൺ. പി. ഗോപി ആണ്.

വിജയികൾക്ക് ബിലാത്തിയിലെ കൂട്ടുകാർ സ്പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടാണ് സമ്മാനം. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും ബിലാത്തിയുടെ വക പ്രോത്സാഹന സമ്മാനവും അയച്ചു കൊടുക്കുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയികളായവർക്കും, അവരെ സപ്പോർട്ട് ചെയ്ത ബിലാത്തിയിലെ എല്ലാ കൂട്ടുകാരോടുമുള്ള നന്ദിയും ആശംസയും ബിലാത്തി ടീമിനു വേണ്ടി അഡ്മിൻസ് ഈ ഒരു അവസരത്തിൽ അറിയിക്കുകയാണ്.

വളരെ സൗഹാർദ്ദപരമായി നടത്തിയ പ്രഥമ മത്സരം ഒരു വൻ വിജയമാക്കി തീർക്കാൻ വേണ്ടി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാരിൽ നിന്നും തുടർന്നും ബിലാത്തി ടീം ഒരുക്കുന്ന വരും കാല മത്സരങ്ങളിലും നിസ്വാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്.

മലയാളത്തെ നെഞ്ചോടു ചേർക്കുന്ന, മലയാള മണ്ണിൻ്റെ നന്മയും, ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാ ബ്രിട്ടീഷ് മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്‌ഷ്യത്തോടെ ആണ് ബിലാത്തിയിലെ കൂട്ടുകാർ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു തുടക്കം കുറിക്കുന്നത്. ഞാനൊരു “തനി മലയാളി” എന്നു സ്വകാര്യമായി അഹങ്കരിക്കുന്ന ആർക്കും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാം.

2020 ജൂണിൽ തുടക്കം കുറിച്ച ഈ ഗ്രൂപ്പിൽ ഇന്നു 3.5K അംഗങ്ങൾ ആണ് ഉള്ളത്. യു.കെയിൽ ജീവിക്കുന്ന മലയാളികൾക്കു വേണ്ടി മാത്രമുള്ള ഈ ഗ്രൂപ്പിൽ, ജാതിയുടെയോ, മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ഏവർക്കും അംഗമാകാവുന്നതാണ്. കൂടാതെ ലിംഗസമത്വ അസമത്വങ്ങളുടെ വിവേചനങ്ങൾക്കോ വേർതിരിവുകൾക്കോ ഈ ഗ്രൂപ്പിൽ സ്ഥാനമില്ല. പരസ്പര ബഹുമാനം ആയിരിക്കും ഈ ഗ്രൂപ്പിൻ്റെ മുഖമുദ്ര, ഈ ഗ്രൂപ്പിൽ എല്ലാവരും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കും എന്നും അഡ്മിൻസ് അറിയിച്ചു.

അവസാനമായി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നു അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മണ്ണിലേക്ക് കുടിയേറിയ എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെയും ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് സഹർഷം ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പ് സന്ദർശിക്കുക, അംഗമാകുക.

https://www.facebook.com/groups/bilathiyilekootukar/