നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിയെന്ന് റിപ്പോർട്ട്

നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിയെന്ന് റിപ്പോർട്ട്
March 09 15:56 2020 Print This Article

ദിലീപ് കേസിൽ അട്ടിമറികൾ നടക്കുനന്തിന്റെ സൂചനകളാണ് എപ്പോൾ ഏറ്റവും പുതിയതായി വരുന്നത്.കേസില്‍ കഴിഞ്ഞ ദിവസം ഇടവേള ബാബു മൊഴിമാറ്റി പറഞ്ഞതിന് പിന്നാലെ ഇപ്പോൾ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റിയിരിക്കുകയാണ്.പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് എപ്പോൾ നടി കോടതിയിൽ നൽകിയിരിക്കുന്നത്.ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നല്‍കിയത്.സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്‍കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായിരുന്നു.ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്.നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയില്‍ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്.

ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ നടന്നത്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്.ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.

വിഷയത്തില്‍ ദിലീപ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിചിരിക്കുകയാണ്.സാക്ഷി വിസ്താരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരുന്നത് തടയണമെന്നാണ് ദിലീപിന്റെ ഹര്‍ജി. ഇടവേള ബാബു കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിലീപ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles