കോയമ്പത്തൂർ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ന്‍.​വി. സ​നൂ​പി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തെ​രു കാ​ന​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ എ​ന്‍.​വി.​ച​ന്ദ്ര​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ് സ​നൂ​പ്. ക​ഴി​ഞ്ഞ​മാ​സം നി​ശ്ച​യി​ച്ച പ്ര​കാ​രം ഏ​പ്രി​ല്‍ 11ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട്. നീ​ലേ​ശ്വ​രം തെ​രു​വി​ലെ യു​വ​തി​യു​മാ​യി ഉ​റ​പ്പി​ച്ച വി​വാ​ഹ​ത്തി​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തീ​ര്‍​ത്ത് വീ​ട് മോ​ടി​പി​ടി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു അ​ച്ഛ​ന്‍ ച​ന്ദ്ര​നും കു​ടും​ബാം​ഗ​ങ്ങ​ളും. വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യെ​ത്തി​യ മ​ര​ണ​വാ​ര്‍​ത്ത ആ​ദ്യ​മാ​ര്‍​ക്കും വി​ശ്വ​സി​ക്കാ​നാ​യി​ല്ല.

ബം​ഗ​ളൂ​രു​വി​ലെ കോ​ണ്ടി​ന​ന്‍റ​ല്‍ ഓ​ട്ടോ​മോ​ട്ടീ​വ് കം​പോ​ണ​ന്‍റ്‌​സ് ഇ​ന്ത്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​നൂ​പി​നെ എ​റ​ണാ​കു​ള​ത്ത് ജോ​ലി​ചെ​യ്യു​ന്ന പ്ര​തി​ശ്രു​ത വ​ധു​വി​നെ കാ​ണു​വാ​നു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​യി​ല്‍​നി​ന്നാ​ണ് സ​നൂ​പ് ബ​സി​ല്‍ ക​യ​റി​യ​ത്. ഈ ​ബ​സി​ലെ 14-ാം ന​മ്ബ​ര്‍ സീ​റ്റി​ലി​രു​ന്നു​ള്ള യാ​ത്ര​യി​ലും സ​നൂ​പ് നെ​യ്തു​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന വി​വാ​ഹ​സ്വ​പ്‌​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ മ​ര​ണം ഒ​രു​നി​മി​ഷം​കൊ​ണ്ട് ക​ശ​ക്കി​യെ​റി​ഞ്ഞ​ത്. ഒ​പ്പം മ​ക​നി​ലു​ള്ള വീ​ട്ടു​കാ​രു​ടെ ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളും. സനൂപിന്‍റെ സ​ഹോ​ദ​രി സ​ബി​ന വി​വാ​ഹി​ത​യാ​ണ്. ഇ​ള​യ സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന സനൂപ് സ്കൂളില്ലാത്ത സമയങ്ങളിൽ മമ്പലത്തുള്ള മുറുക്ക് ഫാക്ടറിയിൽ ജോലിചെയ്തിരുന്നു.

പയ്യന്നൂർ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ എൻ.വി.ചന്ദ്രൻ. അമ്മ ശ്യാമള വീട്ടമ്മയായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ സനൂപിലായിരുന്നു. പയ്യന്നൂർ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യിൽനിന്ന്‌ എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ട്രിച്ചിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ്‌ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കി. ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കോംബോണൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഫുട്‌ബോൾ താരമായിരുന്ന സനൂപ് കോളേജ് ടീമിലുൾപ്പെടെ അംഗമായിരുന്നു. യാത്രകളിഷ്ടപ്പെടുന്ന സനൂപ്, സമൂഹമാധ്യമത്തിലൂടെ യാത്രകളുടെ ചിത്രങ്ങളായിരുന്നു കൂടുതലും പങ്കുവെച്ചിരുന്നത്. ബസ്സിൽ സനൂപ് ഉണ്ടായിരുന്നെന്ന് ഉറപ്പായതോടെ കൂട്ടുകാരുൾപ്പെടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കിട്ടാഞ്ഞതിനെത്തുടർന്ന് ആശങ്കയിലായിരുന്നു രാവിലെമുതൽ എല്ലാവരും. മരിച്ചവരുടെ പേരുകളുടെകൂടെ സനൂപിന്റെ പേര് പറയാഞ്ഞതിനെത്തുടർന്ന് ആശ്വാസത്തിലായിരുന്നു വീട്ടുകാരുൾപ്പെടെയുള്ളവർ. ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽനിന്ന്‌ സനൂപിന്റെ സുഹൃത്ത് എത്തി വിവരംപറഞ്ഞതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.

ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം കൊണ്ടു സനൂപിനെ പഠിപ്പിക്കാൻ ചന്ദ്രനും ശ്യാമളയും ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ മകൾ ശബ്നയുടെ വിവാഹവും നടത്തി. പഠനത്തിൽ മിടുക്കനായ സനൂപിനോട് സിവിൽ സർവീസ് പരീക്ഷ എഴുതാൻ സുഹൃത്തുക്കൾ ഏറെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇനിയും അച്ഛനെ വിഷമിപ്പിക്കാനാവില്ലെന്ന മറുപടിയോടെ അതിൽ നിന്നു പിന്മാറുകയായിരുന്നു. സനൂപിന്റെ അനുജൻ രാഹുൽ പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ ഈ റാങ്ക് പട്ടിക മരവിപ്പിച്ചു. ഇതോടെ ജോലി അനിശ്ചിതത്വത്തിലായി. ഇന്നലെ തൃശൂരിൽ നടന്ന റാങ്ക് ഹോൾഡർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു രാഹുൽ. മരണ വിവരം അറിയിക്കാതെയാണു മറ്റുള്ളവർ രാഹുലിനെ ട്രെയിൻ കയറ്റി അയച്ചത്. വീട്ടിലെത്തിയപ്പോഴാണ് രാഹുൽ ജ്യേഷ്ഠന്റെ വേർപാട് അറിയുന്നത്.