കേരളക്കരയും മാധ്യമങ്ങളും കാത്തിരിക്കുന്ന വിഷയത്തില്‍ നീതി ആര്‍ക്ക് കിട്ടും. ആദ്യ മണിക്കൂറുകളില്‍ബിഷപ്പ് പൂര്‍ണമായി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം ചെറുതായി തുടങ്ങി സമരം തെരുവിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് ബിഷപ്പും കന്യാസ്ത്രീമാരും. സമരം കേരള ചരിത്രത്തില്‍ പുതുമയുള്ളതല്ല അറസ്റ്റും ചോദ്യം ചെയ്യലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലും കേരളത്തിന്റെ സമര ചരിത്രത്തിലും ഒരു ബിഷപ്പിനെതിരെ പീഡന പരാതി ആരോപിച്ച് കന്യാസ്ത്രീകള്‍ തെരുവില്‍ സമരത്തിനിറങ്ങുന്നത് ആദ്യ സംഭവമാണ്. അതാകട്ടെ ഇപ്പോള്‍ പുതുചരിത്രം രചിക്കുക്കയാണ്.

കന്യാസ്ത്രീകലുടെ സമരം ഇന്ന് 12-ാം ദിവസത്തില്‍ എത്തിയിരിക്കുകയാണ് ഹൈക്കോടതി വളപ്പിലെ സമരപ്പന്തലില്‍ നിരവധിപ്പേരെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ ആദ്യം ചെറുതായി ആരംഭിച്ച സമരം ഇപ്പോള്‍ സമരം ചെയ്യുന്നവരുടെ കൈയ്യില്‍പ്പോലും നില്‍ക്കാത്ത അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഏക ആവശ്യം ബിഷപ്പ് ഫ്രാങ്കോയെ അകത്താക്കണമെന്നതും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ഇപ്പോള്‍ കന്യാസ്ത്രീമാര്‍.

ഇന്ന് രാവിലെ സമരക്കാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച്.നടത്തി. ‘സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്’ എന്ന ഫോറത്തിന്റെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ബിഷപ്പിന്റെ അറസ്റ്റിനായി നിലവിളിക്കുന്നവര്‍ ഒരു വശത്ത് കോടതിയില്‍ നിന്നും അനുകൂല നിലപാടുമായി ബിഷപ്പ് മറുവശത്തും പോലീസ് സമ്മര്‍ദ്ദത്തില്‍ത്തന്നെയാണ്. എന്നാല്‍ ചാടിക്കയറി അറസ്റ്റ് ചെയ്്ത് പുലിവാലുപിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട് പോലീസ്.

പോലീസിന് പ്രതിയെ ചോദ്യം ചെയ്യുന്നതിന് ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്. അത് സിനിമയില്‍ കാണുന്നതുപോലെ മൂന്നാംമുറയല്ല. ഇന്നലെ ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ പോലീസിന്റെ കണ്ണ് എപ്പോഴും ബിഷപ്പിന്റെ പിന്നാലെ ഉണ്ടായിരുന്നു. ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത് പോലീസ് അകമ്പടിയോടെയാണ്. രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് എത്തിയ ബിഷപ്പ് തികച്ചും ഭാവവ്യത്യാസമില്ലാതെ തിരിച്ചുപോകാമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് എത്തിയിരിക്കുന്നത്.

എന്നാല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ബിഷപ്പിനോട് പോലീസ് സൈക്കോളജിക്കല്‍ ചോദ്യങ്ങളാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ നീങ്ങുന്നത്. മോഡേണ്‍ ഇന്‍ട്രോഗേഷന്‍ റൂമില്‍ ആദ്യ ആത്മവിശ്വാസം ബിഷപ്പിന് ഇപ്പോള്‍ ലഭിക്കുന്നില്ല. ആദ്യം പോലീസ് ബിഷപ്പിന് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍ ചോദിച്ചു. ബിഷപ്പിന്റെ വാദങ്ങള്‍ ചോദിച്ച് മനസ്സിലാക്കും പിന്നീടായിരിക്കും മൊഴികളിലെ വൈരുദ്ധ്യത്തിലേക്ക് കടക്കുക. ബലാത്സംഗം നടന്നിട്ടില്ല എന്ന നിലപാടാണ് ബിഷപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ സൗഹൃദത്തിലായിരുന്നെന്നും ബിഷപ്പ് സമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താന്‍ മൂലം സഭയെ കുഴപ്പത്തിലാക്കിയെന്ന വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ബിഷപ്പ് പദവി ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തില്‍ പോലീസ് ബിഷപ്പിനെ പൂട്ടിയേക്കും.  തൃപ്പൂണിത്തറയിലെ പോലീസിന്റെ ഹൈടെക്ക് സെല്‍ സിനിമാ തിയേറ്ററുകളെ വെല്ലുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്നതാകട്ടെ രണ്ട് സംഘങ്ങളായി തിരിഞ്ഞും.

മുറിയില്‍ നാലുക്യാമറകള്‍ സജ്ജമാണ്. ഓരോ ചോദ്യത്തിനുമുള്ള ബിഷപ്പിന്റെ മറുപടികളും ഭാവവ്യത്യാസങ്ങളും പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒരു കേസില്‍ താന്‍ പ്രതിയാണെന്ന് കുറ്റക്കാരനാണെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞാല്‍ കുറ്റം ചെയ്യാത്ത ഒരാള്‍ ഒരുവിധത്തിലും അതിനോട് സമ്മതിക്കുകയില്ല.

ആദ്യം പലരും ഇത്തരം നിലപാട് എടുക്കാറുണ്ടെങ്കിലും തെളിവുകള്‍ നിരത്തി ഒരേ സമയം പലര്‍ പലവിധത്തില്‍ തിരിച്ചും മറിച്ചും ചോദിക്കുമ്പോള്‍ പലര്‍ക്കും അടിപതറും. ദിലീപ് കേസില്‍ ആദ്യം തന്നെ കുറ്റം ആരോപിച്ചപ്പോള്‍ പ്രതി എതിര്‍ക്കാതിരുന്നതായിരുന്നു പോലീസിന് സംശയം ഉണര്‍ത്തിയതും അറസ്റ്റിലേക്കെത്തിയതും.

എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു.

ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. അതേ സമയം ഇന്ന് കൊച്ചിയില്‍ നടന്ന മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. സി.ആര്‍.നീലകണ്ഠന്‍, നടന്‍ ജോയ് മാത്യു തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.