ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബദ്ധിയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല.
അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനത്തെ കാണുന്നത്. ന്യൂനപക്ഷങ്ങള ആകര്‍ഷിക്കാനുള്ള ബിജെപിയുടെ നയമായി ഇതിനെ കാണേണ്ടെന്നും ബിഷപ്പ് പറഞ്ഞു.
കസ്തൂരിരംഗന്‍ ഉള്‍പ്പടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സ്വതസിദ്ധമായ കഴിവുകൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുമെന്നാണ് കരുതുന്നത്.
ടൂറിസം വികസിക്കുന്നത് കൊണ്ട് ക്രിസ്ത്യാനിക്കാണോ ഗുണമുണ്ടാകുന്നത്. നാടിനല്ലേ. ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണെന്നും അദ്ദേഹം പറഞ്ഞു.