ടോം ജോസ് തടിയംപാട്

കുടിയേറ്റം മനുഷ്യൻ ഉണ്ടായകാലം മുതൽ നടക്കുന്നതാണ് ആ കുടിയേറ്റത്തിൽ അവൻ കൂടെ കൊണ്ടുപോകുന്ന ഒന്നാണ് അവന്റെ സംസ്ക്കാരം അഥവ (കൾച്ചർ ) മനുഷ്യനിൽ അങ്ങനെ രൂപപ്പെട്ട ഏറ്റവും വലിയ കൾച്ചർ ആണ് അഗ്രികൾച്ചർ ,ബ്രിട്ടനിലേക്കു കുടിയേറിയവരിൽ ഭൂരിപക്ഷവും അത്തരം ഒരു കാർഷിക സംസ്‌ക്കാരമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ,അവർ അവരുടെ സംസ്ക്കാരം കഴിയുന്ന അത്രയും അവരുടെ ഗാർഡനിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നമുക്ക് ഇവിടുത്തെ എല്ലാ മലയാളി വീടുകളിൽ ചെന്നാലും കാണാൻ കഴിയും .

വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയിൽ വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാവക്ക വിളയിപ്പിച്ച കോടഞ്ചേരിയിൽ വാവലുകുന്നേൽ രാജീവ് തോമസ് ,കാർഷിക രഗത്തു ഒരു വലിയ നേട്ടമാണ് കൈവരിച്ചത്. യു കെ യിലെ ഫ്ലവർ സിറ്റി എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോഡിൽ 14 വർഷമായി താമസിക്കുന്ന രാജീവ് ,ജീന കുടുംബത്തിന്റെ ഗാർഡനിൽ ചെന്നാൽ നാട്ടിലെ വെണ്ടക്ക, ബീൻസ് ,ചീര ,പാവക്ക ,ഇഞ്ചി, പയർ ,മുതലായ കൃഷികൾ കാണാം. കൂടാതെ ഇവിടുത്തെ സ്പിനാച്ചയും സിലറിയും കാണാം. ഫാക്ടറി ജീവനക്കാരനായ രാജീവും നേഴ്സ് ആയ ഭാര്യയും നാലുമക്കളും ഒഴിവുസമയങ്ങളിൽ പൂർണ്ണമായും കൃഷിയിൽ കേന്ദ്രീകരിക്കുകയും അതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്താണ് കൃഷിയിൽ ഇത്ര താൽപ്പര്യം വരാൻ കാരണം എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബം മുഴുവൻ കൃഷിക്കാരാണ്‌. ഞങ്ങൾ തൊടുപുഴ മുതലക്കുടത്തു നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയവരാണ്. ചെറുപ്പം മുതൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിച്ചു വന്നതു കൊണ്ട് കൃഷി ഇപ്പോഴും ഒരു ആവേശമായി മനസിലുണ്ട്. അതുകൊണ്ട് ഇംഗ്ലണ്ടിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒഴിവുകിട്ടുന്ന സമയം നട്ടുവളർത്തുന്ന കൃഷിയുടെ അടുത്ത് ചെല്ലുമ്പോൾ ഒരു വലിയ സന്തോഷമാണ് മനസിനു ലഭിക്കുന്നത്. എന്റെ കാർഷിക സ്നേഹത്തിനു വലിയ പിന്തുണയാണ് ഭാര്യയും മക്കളും നൽകുന്നത് എന്നായിരുന്നു മറുപടി.

കൂടെ ജോലിചെയ്യുന്ന കൃഷി താൽപ്പര്യമുള്ള ഇംഗ്ലീഷ് സുഹൃത്തക്കൾ പറഞ്ഞു തരുന്ന വിവരങ്ങൾ കൃഷി ചെയ്യാൻ വളരെ ഉപകാരപ്രദമാണെന്നു രാജീവ് പറഞ്ഞു. ജീവിതത്തിൽ ഉത്തംഗശ്രീഗംത്തിൽ എത്തിയപ്പോഴും താൻ കടന്നു വന്ന കാർഷിക വഴികൾ മറക്കാത്ത പി ജെ ജോസഫ് ,ദേവിലാൽ എന്നിവർ കർഷകർക്ക് എന്നും തിളങ്ങുന്ന ഓർമ്മകളാണ്.

ലിവർപൂളിൽ കൃഷി ചെയ്ത് വിളവ് ഉൽപ്പാദിപ്പിച്ച് എല്ലാവർഷവും വീടുകളിൽ കൊണ്ടുപോയി ഫ്രീ ആയി കൊടുത്ത് സംതൃപ്തി കണ്ടെത്തുന്ന സണ്ണി മണ്ണാറാത്തിനെ പറ്റി ഞാൻ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ഇത്തരം കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മലയാളികൾ മലയാളി സമൂഹത്തിനുതന്നെ അഭിമാനമാണ്.