ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയാണെന്ന് കണക്കുകള്‍. 2015-16 വര്‍ഷത്തില്‍ 894 കോടിയുടെ ആസ്തിയാണ് ബിജെപി പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 25 കോടിയുടെ കടബാധ്യതയുള്ളതായും ബിജെപി വിവരം നല്‍കി.
ഏഴ് ദേശീയ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. കോണ്‍ഗ്രസ് ഈ കാലയളവില്‍ പ്രഖ്യാപിച്ച സ്വത്ത് 759 കോടി രൂപയുടെതാണ്. 329 കോടിയുടെ കടബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വെളിപ്പെടുത്തി. 2004-05 മുതല്‍ പാര്‍ട്ടികള്‍ നല്‍കിയ ആസ്തിവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്.
2014ല്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വരെ കോണ്‍ഗ്രസ് ആയിരുന്നു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. അധികാരത്തിലേറി രണ്ട് മാസത്തിനുള്ളില്‍ ബിജെപിയുടെ സ്വത്ത് വര്‍ദ്ധിച്ചുവെന്നാണ് വെളിവാക്കപ്പെടുന്നത്.
Leave a Reply