ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മ കുളിക്കുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ആര്‍എസ്എസ്-ബിജെപി നേതാവ് പിടിയില്‍. ബിജെപി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍എസ്എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമായ തുലാപ്പഴത്ത് വീട്ടില്‍ അജയന്‍ (44) ആണ് പൂച്ചാക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിനു രാത്രി എട്ടോടെയാണ് സംഭവം. ഭര്‍ത്താവിനെ കാണാനെന്ന വ്യജേന വീട്ടിലെത്തിയയാള്‍ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ വീട്ടമ്മ കുളിക്കുമ്പോള്‍ അവരുടെ കുളിദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.ആളനക്കം കേട്ട് ബഹളംവച്ചപ്പോള്‍ പ്രതി ഓടിമറഞ്ഞെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബി.ജെ.പി പെരുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ആര്‍.എസ്.എസ് അരൂര്‍ മണ്ഡലം കാര്യവാഹകുമാണ് തുലാപ്പഴത്ത് വീട്ടില്‍ അജയന്‍. പൂച്ചാക്കല്‍ പൊലീസാണ് നേതാവിനെ പിടികൂടിയത്.

കഴിഞ്ഞ പത്താംതീയതി രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. അന്ന് തന്നെ വീട്ടമ്മയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ പിടിച്ചത്. പരാതി നല്‍കിയതറിഞ്ഞയുടന്‍ അജയന്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ ഉച്ചയോടെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.