ബിജെപി– യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് വന്‍ സംഘര്‍ഷം. ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലേറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് . ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിച്ചു. പ്രകോപനത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിടുന്നത്. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ തകർത്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാഞ്ജ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റെ നിരാഹരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.