കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ നേര്‍ക്ക് അതിക്രമം തുടര്‍ന്നാല്‍ സിപിഎംകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മുന്‍ എംപിയും മഹിളാ മോര്‍ച്ച മുന്‍ ദേശീയാദ്ധ്യക്ഷയുമായ സരോജ് പാണ്ഡെ പറഞ്ഞത്. ഇത് കാണിച്ചുകൊടുക്കാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് അധികാരത്തിലിരിക്കുന്നത് 11 കോടിയിലധികം അംഗങ്ങളുള്ള തങ്ങളാണ്. കേരളത്തിലെ സര്‍ക്കാരിനെ വേണമെങ്കില്‍ തങ്ങള്‍ക്ക് പിരിച്ചുവിടാം. കേരളവും ബംഗാളും ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസരിച്ച് ഭരണം നടത്തണമെന്നും അവര്‍ പറഞ്ഞു. അതേ സമയം സരോജ് പാണ്ഡെ കലാപത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.