ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വനിതകളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, െവെസ് പ്രസിഡന്റ് എന്നിവര്‍ക്കുനേരെ ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങളുടെ ആക്രമണം. ആറു ജനപ്രതിനിധികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഏലിക്കുട്ടികുര്യാക്കോസ്(62), െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്‍ (46) എന്നിവര്‍ക്കു നേരെയാണു ബി.ജെ.പിയുടെ ആറു ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം.
ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു മാതാ അമൃതാനന്ദമയീമഠം ട്രസ്റ്റ് ഗ്രാമപഞ്ചായത്തിന് നല്‍കിയ നല്‍കിയ സംഭാവന തുകയായ ഏഴു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങിയ ബി.ജെ.പിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പിക്കാത്തത് കടുത്ത വിമര്‍ശനത്തിന് വഴി വച്ചിരുന്നു. ചെക്ക് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് ചില പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഏലിക്കുട്ടികുര്യാക്കോസ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയിരുന്നു. ഇതാണ് ബി.ജെ.പി അംഗങ്ങളെ പ്രകോപിപ്പിച്ചത്.
ഇതിനെ ചോദ്യം ചെയ്ത് ബി.ജെ.പിഅംഗങ്ങള്‍ പ്രസിഡന്റിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ഈ സമയം പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുറിയിലേക്കു കടന്നു വന്ന െവെസ് പ്രസിഡന്റ് ഗീതാസുരേന്ദ്രന്റെ െകെയിലിരുന്ന മൊെബെല്‍ഫോണ്‍ തട്ടി താഴെയിടുകയും സാരി വലിച്ചു കീറുകയും ചെയ്തു. ഈ സമയം ബി.ജെ.പിയുടെ 4 പുരുഷ അംഗങ്ങളും 2 വനിതാ അംഗങ്ങളുമാണ് പ്രസിഡന്റിന്റെ മുറിയിലുണ്ടായിരുന്നത്. ആക്രമണം നടത്തുന്നതിനു മുമ്പ് ഇവര്‍ മുറിയുടെ വാതിലും അടച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു.
ചെക്കുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇറക്കിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഭവ സമയത്ത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കേന്ദ്രീകരിച്ചിരുന്നു. പോലീസ് എത്തിയാണ് സമരക്കാരുടെ ഇടയില്‍ നിന്നും പ്രസിഡന്റിനെയും െവെസ് പ്രസിഡന്റിനെയുംഉച്ചയ്ക്ക് ഒരു മണിയോടെ മോചിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ െവെകിട്ട് ആറു വരെ സി.പി.എം, യു.ഡി.എഫ്, കേരളാ കോണ്‍ഗ്രസ്(എം)പാര്‍ട്ടികളുടെ ആഹ്വാന പ്രകാരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ബി.ജെ.പി ഒറ്റയ്ക്ക് ഭരിച്ചിരുന്ന ഭരണസമിതിയെ അടുത്തിടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്(എം), സി.പി.എം, യു.ഡി.എഫ് മുന്നണികളുടെ സഹായത്തോടെയാണ് ഭരണം ഭരണം പിടിച്ചെടുത്തത്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എച്ച്.റഷീദ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ്‌തോമസ് അരികുപുറം എന്നിവര്‍ ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു തെക്കേടത്ത് ഉള്‍പ്പെടെയുള്ള ആറു അംഗങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Leave a Reply