ഫേസ്ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ ഒരു യുവാവ് പോസ്റ്റ് ചെയ്ത ലേഖനം തരംഗം സൃഷ്ടിക്കുന്നു ! ദിലീപ് വിഷയത്തിൽ തിരിഞ്ഞു നോട്ടം എന്ന വണ്ണമാണ്  ഈ ലേഖനത്തെ വില ഇരുത്താവുന്നത്. പോസ്റ്റിന്റെ  പൂർണ രൂപം ചുവടെ കൊടുക്കുന്നു 

അങ്ങനെ മലയാളി ആഗ്രഹിച്ചത് സംഭവിച്ചു. ദിലീപ് അറസ്റ്റില്‍ ! ഒരു മനുഷ്യന്റെ കൂടി പതനം കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും ഇന്ന് നല്ല ഉറക്കം കിട്ടട്ടേ… ശുഭരാത്രി…ഒരുത്തന്‍ കൂടി നശിച്ചല്ലോ….! എന്തൊരു മനസുഖം….!

ഇതിനിടക്ക് മറ്റു ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുന്നു, ഇന്നാട്ടിലെ നിരവധി പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ ദിലീപ് തുടക്കമിട്ടത്… സിനിമാ രംഗത്ത് അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്… അങ്ങനെ എന്തെല്ലാം….! അതൊക്കെ സൗകര്യ പൂര്‍വ്വം നമുക്ക് മറക്കാം. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയ അയാളുടെ ഇച്ഛാശക്തിയേയും പുച്ഛിച്ച് തള്ളാം. കാരണം അയാള്‍ ഇന്നൊരു പ്രതിയാണ്.

പക്ഷേ, മറ്റൊരു കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ വയ്യ, ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ അയാളുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. അതിന് ആരാണ് മലയാളീ നിനക്ക് അധികാരം തന്നത് ? ഇതാണ് ചൊരുക്ക് ! ഒന്നുമില്ലായ്മയില്‍ നിന്ന് വല്ലതുമൊക്കെ ഉണ്ടാക്കിയവനോടുള്ള നല്ല ഒന്നാന്തരം കൃമികടി. ഒരവസരം കിട്ടിയപ്പോള്‍ അതങ്ങ് തീര്‍ത്തു.

[ot-video][/ot-video]

 

ദിലീപ് കുറ്റവാളി ആണെങ്കില്‍ ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് നല്‍കണം. കാരണം, ചിന്തിക്കാന്‍ പറ്റാത്ത ഹീനകൃത്യം തന്നെയാണ് ചെയ്തത്. പക്ഷേ, കുറ്റവാളി ആണെന്ന് മുദ്ര കുത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അല്ലാതെ നമ്മളല്ല. പാപമില്ലാത്തവര്‍‍ കല്ലോ മെറ്റിലോ കരിങ്കല്ലോ എറിയട്ടേ..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന് ഉപദ്രവിക്കണ്ട കാര്യം അയാള്‍ക്കില്ല ! അയാള്‍ ഒരു മാനസിക രോഗി അല്ലാത്തതിനാല്‍ അങ്ങനെ ചെയ്യില്ലെന്ന് കരുതാം. അപ്പോള്‍ ആ തെറ്റിലേക്ക് അയാളെ നയിച്ച വ്യക്തികളും സമൂഹവും ഇവിടെ പ്രതികളാണ്.

മലയാള സിനിമയില്‍ മീര ജാസ്മിന്‍, നവ്യാ നായര്‍, പത്മപ്രിയ, മമ്ത മോഹന്‍ദാസ്, നമിത പ്രമോദ് തുടങ്ങി എത്രയോ നായിക നടിമാരുണ്ടായിരുന്നല്ലോ…! ഇവരോടാരോടും ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ഈ നടിയോട് മാത്രം ദിലീപിന് ഉള്ളത് ? ഇവിടെ ദിലീപ് ആരോപിക്കുന്നത് ഈ നടി തന്റെ കുടുംബജീവിതം തകര്‍ത്തെന്നാണ്. സത്യമില്ലേ അതില്‍…? പരദൂഷണം എന്നത് മലയാളിക്ക് ജന്മസഹജം ആയതുകൊണ്ട് അത് പറയാതെ നമുക്ക് ജീവിക്കാന്‍ വയ്യ !

ഞാൻ ആയിരുന്നു ദിലീപിന്റെ സ്ഥാനെത്തെങ്കിലും ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ നോക്കിയേനെ.. അല്ലെങ്കിൽ പിന്നെ സ്വന്തം കുടുംബം കലക്കിയവളെ വെറുതെ വിടണോ???

ഇത് വായിക്കുമ്പോള്‍ ചില സദാചാര വാദികള്‍ സട കുടഞ്ഞ് ഇണീക്കും എന്നറിയാം…കാവ്യ മാധവനുമായുള്ള അവിഹിത ബന്ധമല്ലേ ഈ നടി പറഞ്ഞു കൊടുത്തതെന്ന് വേണമെങ്കില്‍ പറയാം. ഹിതമോ അവിഹിതമോ ആകട്ടേ, അത് അയാളുടെ സ്വകാര്യത അല്ലേ…? നീ എന്തിനാണ് മലയാളീ അതില്‍ തലയിടുന്നത്? എന്തായാലും പറഞ്ഞ് പറഞ്ഞ് രണ്ടു പേരെയും കൂടി നമ്മള്‍ രണ്ട് വഴിക്കാക്കി. എന്നിട്ടും എത്തിനോട്ടം തീര്‍ന്നില്ല. കാവ്യയെ കല്യാണം കഴിച്ചതോടെ വീണ്ടും സദാചാര പ്രസംഗം, ”ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ ” എന്ന മട്ടില്‍.! അതും കഴിഞ്ഞു. പിന്നെ അറിയേണ്ടത് രണ്ടാനമ്മയും മകളും തമ്മില്‍ വല്ല പ്രശ്നവും ഉണ്ടോ എന്നാണ്. അതിന് നമ്മള്‍ അമേരിക്കയില്‍ വരെ എത്തിനോക്കി. അവര്‍ കെട്ടിപ്പിടച്ച് ഉമ്മ കൊടുക്കുന്നതാണെങ്കില്‍ നമുക്ക് സഹിക്കൂല്ല. അടി ഇടണം, നിര്‍ബന്ധമാണ്….!

കഷ്ടം തന്നെ മലയാളീസ്…..Bloody malayalis Respect bangalis

ഈ പോസ്റ്റിനു അനുകൂലമായും , പോസ്റ്റ് ചെയ്ത യുവാവിനെ തെറി വിളിച്ചും കമന്റുകൾ പൊടി പൊടിക്കുകയാണ്

Read more.. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല; അറസ്റ്റിലായ വ്യക്തിയുമായ ഭൂമി ഇടപാടുമില്ലെന്ന് ആക്രമണത്തിന് ഇരയായ നടി