‘സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള കൊലയാളി’ എന്നറിയപ്പെടുന്ന പ്രത്യേകതരം ഡ്രാഗണിനെ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കടൽതീരത്ത്. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി എന്നാണ് ഇതിന്റെ ചിത്രം കണ്ടവരുടെ പ്രതികരണം.

നീല നിറത്തിൽ ഭംഗയുള്ള ചിറകുകളും വാലുമൊക്കെയായി പക്ഷികളെപ്പോലെയാണ് ഈ ഡ്രാഗണിന്റെ പൂപം. ബ്ലൂ ഡ്രാഗൺ എന്നാണ് ഇവയെ അറിയപ്പെടുന്നത്. കേപ്പ് ടൗണിന് സമീപമുള്ള ഫിഷ് ഹോക്ക് ബീച്ചിലാണ് ഈ ജീവി കരക്കടിഞ്ഞത്. വഗെനെർ എന്ന സ്ത്രീയാണ് ജീവിയെ കണ്ട്. ഉടൻ തന്നെ ഇവർ അതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

കടൽ തീരത്തിന് സമീപം ജീവിക്കുന്ന ഇവർ സ്ഥിരമായി ബീച്ചിൽ എത്തുമായിരുന്നു. പലതരം ജീവികളെ കണ്ടിട്ടുണ്ട്. എന്നാൽ ബ്ലൂ ഡ്രാഗണെ ആദ്യമായാണ് കാണുന്നത്. ഇവയിൽ പ്രത്യേകതരം വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന് മുതിർന്നവർ പറഞ്ഞുള്ള അറിവ് വഗെനെറിന് ഉണ്ടായിരുന്നു. അതിനാലാണ് ഇവയെ കൊലയാളി എന്ന് വിളിക്കുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാധാരണ കടൽ ജീവികൾ കരയ്ക്കടിഞ്ഞ് കിടക്കുന്നത് കണ്ടാൽ അവയെ തിരികെ കടലിലേക്ക് ഇടാറുണ്ട്. പക്ഷേ ഈ ജീവി അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ കുറച്ച് അകലം പാലിച്ചെന്നും കൈകൾകൊണ്ട് തൊടാൻ ഭയന്നെന്നും വഗെനെർ പറയുന്നു. പക്ഷേ അതിന്റെ നല്ല കുറച്ച് ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ ഫിഷ് ഹോക്ക് ബീച്ചിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ കണ്ടവർ വിചിത്ര ജീവി എന്നാണ് പ്രതികരിക്കുന്നത്.