ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഏകദേശം 50,000 ഡോക്ടർമാരുടെ കുറവുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ . ഇത് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. വേനലിന് മുൻപു തുടങ്ങിയ ഗവേഷണത്തിന് അടിസ്ഥാനത്തിൽ ഏകദേശം 49,162 ഫുൾടൈം ഇക്വലന്റ് ഡോക്ടർമാരെ ആവശ്യമാണ്. ഏറ്റവും പുതിയ വിവരപ്രകാരം ഏകദേശം 50,191 പ്രൈമറി സെക്കൻഡറി ഡോക്ടർമാരുടെ കുറവുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുപ്രകാരം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിൽ ഏകദേശം 167,000 ഒഴിവുകളാണ് യുകെയിൽ ഉള്ളത്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്ക് ശേഷമാണ് ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടർമാരുടെ എണ്ണം കുറയാനുള്ള കാരണം വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും കാരണം ഇതുവരെ വ്യക്തമല്ല. ഏകദേശം 13000 ഹെൽത്ത് ലീവുകൾ ആണ് എൻഎച്ച്എസ് കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മെയിൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവ്വേ പ്രകാരം ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ അഞ്ചൽ ഒരാളെങ്കിലും അടുത്ത വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിക്കുമെന്ന അഭിപ്രായക്കാരാണ്. ഇതിൽ 21 ശതമാനം പേർ വേറെ രാജ്യത്ത് ജോലി ചെയ്യാനും 18 ശതമാനം ആളുകൾ ഈ തൊഴിൽമേഖല പൂർണമായി ഉപേക്ഷിക്കാനും 26 ശതമാനം ആളുകൾ കോവിഡ്-19 മൂലം ഒരു കരിയർ ബ്രേക്ക് എടുക്കാനും ആഗ്രഹിക്കുന്നവരാണെന്ന് പഠനത്തിൽ കണ്ടെത്തി. മഹാമാരിക്ക് മുമ്പ് ഏകദേശം നാല് ശതമാനം ഡോക്ടർമാർ ഓരോ വർഷവും എൻഎച്ച്എസ് വിട്ടിരുന്നു . എന്നാൽ പകർച്ചവ്യാധിയുടെ കാലയളവിൽ ഈ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.