ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇന്ത്യൻ വംശജയായ മുൻഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയായി. കഴിഞ്ഞ 250 വർഷത്തിനിടെ, വിവാഹമോചനം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു ജോൺസൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഞ്ചാബുകാരിയായ ദീപ് സിങ്ങിന്റെയും ബിബിസി വിദേശകാര്യ കറസ്പോണ്ടന്റായിരുന്ന ചാൾസ് വീലറുടെയും മകളാണ് മറീന. ജോൺസനുമായി 27 വർഷം നീണ്ട ദാമ്പത്യത്തിൽ 4 മക്കളുണ്ട്. 2018 ൽ വേർപിരിഞ്ഞു. ജോൺസനും ഇപ്പോഴത്തെ പങ്കാളി ക്യാരി സിമൻസിനും കഴിഞ്ഞ 29ന് ആൺകുഞ്ഞു പിറന്നിരുന്നു.പ്രമുഖ അഭിഭാഷകയാണ് മറീന. അമ്മ ദീപ് സിങ്ങിനെക്കുറിച്ചുള്ള ‘ദ് ലോസ്റ്റ് ഹോംസ്റ്റെഡ്’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും.