ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഭാര്യയെ മർദിച്ചതിനു നിരവധി തവണ നിയമനടപടികൾ നേരിട്ട തന്റെ പിതാവിനെ നൈറ്റ്ഹുഡിനായി നാമനിർദ്ദേശം ചെയ്ത് ബോറിസ് ജോൺസന്റെ നടപടിയിൽ പ്രതിഷേധം കനക്കുന്നു. ഇതിലൂടെ നിലവിലുള്ള സാമൂഹിക ഘടനയെ ജോൺസൺ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. പൊതുനന്മയ്ക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് സാധാരണയായി നൽകുന്ന ഒരു ബഹുമതി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മർദിക്കുന്നയാൾക്ക് എങ്ങനെ ലഭിക്കുമെന്ന് പലരും ചോദിച്ചപ്പോൾ ഈ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഈ നീക്കം തടയാൻ ഒടുവിൽ പ്രധാനമന്ത്രി ഋഷി സുനകും ഇടപ്പെട്ടു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ ചങ്ങാതിയും സമ്പന്നരുമായ കൂട്ടുകാർ നിറഞ്ഞ പട്ടികയിലെ നൂറിൽ ഒരാൾ മാത്രമായിരുന്നു ഈ വ്യക്തി. ‘നമ്മുടെ രാജ്യത്തിന് സംഭാവന നൽകുന്നതിന് പരിശ്രമിച്ചവർക്കായി ബഹുമതികൾ സംവരണം ചെയ്യണം. ആ അംഗീകാരം തന്റെ പിതാവിന് നൽകാനുള്ള ബോറിസ് ജോൺസന്റെ ശ്രമം മുഴുവൻ കാര്യത്തെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് ലിബ് ഡെം ചീഫ് വിപ്പ് വെൻഡി ചേംബർലെയ്‌ൻ പറഞ്ഞു. ഭാവിയിൽ വരുന്നവർക്ക് എന്തെങ്കിലും വിശ്വാസ്യത ലഭിക്കണമെങ്കിൽ ബഹുമതികളുടെ പട്ടിക വീറ്റോ ചെയ്യണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ബോറിസ് ജോൺസന്റെ നടപടി പുതിയൊരു കീഴ് വഴക്കം ഉണ്ടാക്കുമെന്നും, പലവിധ തെറ്റിദ്ധാരണകളിലേക്ക് ഇത് ഭാവിയിൽ നയിക്കുമെന്നും ലേബർ നേതാവ് കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു. ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. :ബ്രിട്ടീഷ് രാഷ്ട്രീയത്തെ പരിഹസിച്ചതുപോലെ ബഹുമതി സമ്പ്രദായത്തെയും ജോൺസൻ പരിഹസിക്കുകയാണ്. തന്റെ പിതാവിനെ നൈറ്റ്ഹുഡിനായി നാമനിർദ്ദേശം ചെയ്യാമെന്നും അതിൽ നിന്ന് പദവി നേടാമെന്നുമുള്ള ആശയം മനുഷ്യന്റെ അഹങ്കാരത്തെ വളർത്തുകയാണ്’- മുൻ കാബിനറ്റ് മന്ത്രി റോറി സ്റ്റുവർട്ട് പറഞ്ഞു.
Leave a Reply