ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിക്ക് വെറും 12 വയസ്സ് മാത്രമാണ് പ്രായം.

പെൺകുട്ടിക്ക് കുത്തേറ്റെന്ന റിപ്പോർട്ടുകളെ തുടർന്ന് പോലീസും പാരാമെഡിക്കൽ ജീവനക്കാരും അടിയന്തരമായി സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായ 12 വയസ്സുകാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് . സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സിസിടിവിയോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ കഴിഞ്ഞ വർഷം മാത്രം 59,000 ത്തോളം കുട്ടികളെ ആണ് കുറ്റകരമായ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തതത് . 2022 മാർച്ചിൽ അവസാനിച്ച വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 9% വർദ്ധനയാണ്. കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു.