കോട്ടയം: ഏറ്റുമാനൂരില്‍ അമേരിക്കന്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലോഡജില്‍ നിന്നു പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ പ്രതിശ്രുത വരനും വധുവുമുണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം പാറമ്പുഴ സ്വദേശിയായ പെണ്‍കുട്ടിയും കുറവിലങ്ങാട് സ്വദേശിയുമായ യുവാവുമാണ് വിവാഹത്തിനു മുന്‍പ് ലോജ്ജിലെത്തിയത്. മെയ് പത്തിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടിയും, വിദേശത്തു ജോലി ചെയ്യുന്ന യുവാവും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുന്‍പാണ് നിശ്ചയിച്ചിരുന്നത്. വിസാ പുതുക്കുന്നതിനായി ഒരാഴ്ച മുന്‍പാണ് യുവാവ് നാട്ടിലെത്തിയത്. ഇതിനിടെ ഇന്നലെ പെണ്‍കുട്ടിയെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇരുവരും ഏറ്റുമാനൂരിലെത്തി. തുടര്‍ന്നു ഭക്ഷണം കഴിച്ച ശേഷം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ഇതിനിടെയാണ് ലോഡ്ജില്‍ പൊലീസ് റെയ്ഡ് നടത്തിയത്. തുടര്‍ന്നു ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നു രണ്ടു പേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു ജാമ്യം നല്‍കിയ വിട്ടയച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഏറ്റുമാനൂര്‍ സിഐ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം തെള്ളകത്തെ സ്വകാര്യ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. തെള്ളകത്തെ രണ്ടു സ്വകാര്യ ആശുപത്രിയുടെ പരിസരത്തുള്ള ലോഡ്ജ് ആയതു കൊണ്ടു തന്നെ പതിവിലധികം തിരക്കാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന്റെ മറവിലായിരുന്നു അമേരിക്കന്‍ മലയാളിയായ ലോഡ്ജ് ഉടമ അനാശാസ്യ പ്രവര്‍ത്തനത്തിനു സൗകര്യം ചെയ്തു നല്‍കിയിരുന്നത്.
ലോഡ്ജിലെത്തുന്നവരില്‍ നിന്നും മണിക്കൂറിനു 5000 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. പെണ്‍കുട്ടികളെയുമായി എത്തുന്നവര്‍ക്കാണ് 5000 രൂപ ഇയാള്‍ക്കു മുറി നല്‍കിയിരുന്നത്. പെണ്‍കുട്ടികളെയും ഇയാള്‍ ആവശ്യക്കാര്‍ക്കു എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫ്ലാറ്റിലും പിന്നീട് വീട്ടിലും നടത്തിയ പരിശോധനയില്‍ ലോഡ്ജ് ഉടമയുടെ ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഈ ലാപ്‌ടോപ്പില്‍ നിന്നും, ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും അഞ്ഞൂറിലേറെ പെണ്‍കുട്ടികളുടെ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ നനമ്പരുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.