കടപ്പാട് : ദി ഗാര്‍ഡിയന്‍

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്ന് മൂന്നര വര്‍ഷത്തോളമാകുമ്പോള്‍ ഇന്ന് ബ്രിട്ടന്‍ ഇ യു വിടുകയാണ്. മൂന്നര വര്‍ഷം നീണ്ട വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ചര്‍ച്ചകള്‍ക്കും രൂക്ഷമായി അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് യുകെ ഔദ്യോഗികമായി ഇ യു വിടുന്നത്. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇത് കാര്യമായി ആഘോഷിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാനം, സമൃദ്ധി, എല്ലാ രാഷ്ട്രങ്ങളുമായും സാഹോദര്യം എന്നിങ്ങനെ രേഖപ്പെടുത്തിയ മുപ്പത് ലക്ഷം 50 പൗണ്ട് നാണയങ്ങള്‍ ബ്രെക്‌സിറ്റിനെ അനുസ്മരിച്ച് ഇന്ന് മുതല്‍ വിനിമയത്തിലുണ്ടാകും. അടുത്തവര്‍ഷത്തോടെ ഇത്തരത്തിലുള്ള 70 ലക്ഷം നാണയങ്ങള്‍കൂടി വരും. ചാന്‍സിലര്‍ സാജിദ് ഡേവിഡിനാണ് ആദ്യ ബാച്ച് നാണയങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് നാണയങ്ങള്‍ നല്‍കും.

യുകെ സമയം രാത്രി 9 മണിക്കും 11.15നുമിടയ്ക്ക് The Leave Means Leave കാംപെയിനിന്റെ ഭാഗമായി റാലി നടക്കും. റിച്ചാര്‍ഡ് ടൈസിന്റെ നേതൃത്വത്തിലാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റില്‍ രാത്രി 11 മണിക്ക്, നേരത്തെ റെക്കോഡ് ചെയ്തുവച്ചിട്ടുള്ള പ്രധാനമന്ത്രിയും പ്രസംഗം വയ്ക്കും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഇ യു വിടുന്ന കൃത്യം സമയം രാത്രി 11 മണിയാണ്. ഇതിനായി ഒരു ക്ലോക്ക് ഡൗണിംഗ് സ്ട്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് തിരിച്ചുവയ്ക്കും. ഇതില്‍ കൗണ്ട് ഡൗണ്‍ ഉണ്ടാകും. പാര്‍ലമെന്റ് സ്്ക്വയറിലൂടനീളം ദേശീയ പതാക ആയ യൂണിയന്‍ ജാക്ക് ഉയര്‍ത്തും. മേയര്‍ സാദിഖ് ഖാനാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുക. ഇ യുവില്‍ തുടരണം എന്ന ആവശ്യമുന്നയിക്കുന്ന ലണ്ടന്‍കാര്‍ക്ക് നിയമസഹായവും വൈകാരിക പിന്തുണയും നല്‍കും. ഇതിനായി സിറ്റി ഹാള്‍ തുറക്കും. നാളെ മുതല്‍ ഇ യുവുമായുള്ള യുകെയുടെ ബന്ധം എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്്. ഇയുവുമായുള്ള ധാരണകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ഇയു വിടുന്നതില്‍ പ്രതിഷേധമുള്ളവര്‍ ലണ്ടനിലെ സൗത്ത് ബാങ്കില്‍ ഒത്തുകൂടും. ബ്രെക്സ്റ്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനേയും തൊഴിലാളികളുടെ അവകാശങ്ങളേയും പ്രതികൂലമായി ബന്ധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. Shine a Light Through Darkness എന്ന പേരില്‍ ടോര്‍ച്ച് ലൈറ്റുകള്‍ ഓണാക്കി പ്രതിഷേധിക്കും. ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ബ്രൈറ്റണിലും ബോണ്‍മൗത്തിലും സംഘടിപ്പിക്കും.

ബ്രെക്‌സിറ്റിന് വേണ്ടി പള്ളിമണികള്‍ മുഴങ്ങില്ല.ബിഗ് ബെന്നും. രാജ്യത്തെ വിഭജനങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ദ്ധിക്കുമെന്നാണ് വികാരികളുടെ അഭിപ്രായം. ബ്രെക്‌സിറ്റ് ദിനം കുറിക്കാനായായി ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ മണി മുഴക്കാനാണ് ഈ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. ഇതൊരു അനാവശ്യ ചിലവാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. ബെല്‍ പ്രവര്‍ത്തിക്കുന്നതിനായി ആകെ വരുന്ന ചിലവ് അഞ്ച് ലക്ഷം പൗണ്ടാണ്. സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ബ്രെക്‌സിറ്റ് എന്ന പേരിലുള്ള ക്രൗഡ് ഫണ്ടിംഗ് പരിപാടിയില്‍ 2.70 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

അതേസമയം ബ്രെക്‌സിറ്റ് ആഘോഷിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒരു കാര്യം വെടിക്കെട്ടിന് പൊലീസ് അനുമതി നിഷേധിച്ചു എന്നതാണ്. യുകെ നിയമപ്രകാരം രാത്രി 11നും രാവിലെ ഏഴിനുമിടയിലുള്ള സമയത്ത് വെടിക്കെട്ട് പാടില്ല. എന്നാല്‍ നവംബര്‍ അഞ്ച്, ഡിസംബര്‍ 31 എന്നീ ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല.