ല​​​ണ്ട​​​ൻ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി ബ്രെ​​​ക്സി​​​റ്റ് സം​​​ബ​​​ന്ധി​​​ച്ചു ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ജോ​​​ൺ​​​സ​​​ന്‍റെ ഓ​​​ഫീ​​​സ് ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്. വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഇ​​​യു ക​​​സ്റ്റം​​​സ് നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ബ്രി​​​ട്ട​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്. ക​​​രാ​​​റി​​​ല്ലാ​​​തെ ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യതയേറി. ക​​​രാ​​​റി​​​ല്ലാ ബ്രെ​​​ക്സി​​​റ്റ് പാ​​​ടി​​​ല്ലെ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം എ​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റി​​​ക​​​ട​​​ക്കു​​​ക എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​ല്ല. യൂ​​റോ​​പ്പി​​ന്‍റെ​​യും യു​​കെ​​യു​​ടെ​​യും ഭാ​​വി വ​​ച്ചാ​​ണു ജോ​​ൺ​​സ​​ൻ ക​​ളി​​ക്കു​​ന്ന​​തെ​​ന്നു യൂ​​റോ​​പ്യ​​ൻ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട​​സ്ക് ആ​​രോ​​പി​​ച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ