1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ 37 ജീവന്‍ നഷ്ടപ്പെട്ടു. കാലവര്‍ഷ കെടുതി എന്ന കേട്ടറിവിനേക്കാളും അതിന്റെ നേർകാഴ്ചയിലൂടെ ഇന്ന് കേരളം കടന്നുപോകുന്നത്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വിത്യാസമില്ലാതെ എല്ലാവരെയും ഒന്നായി നില്‍ക്കാന്‍ പഠിപ്പിക്കാന്‍ പ്രകൃതിക്കാകുമെന്ന് തെളിയിക്കപ്പെടുന്ന സമയങ്ങള്‍. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പിലായി 60000ത്തോളം ആളുകളാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ അത് 30000 ആയി ചുരുങ്ങിയതെയുള്ളൂ എന്ന് മാത്രം.

ഇവര്‍ക്ക് സഹായവുമായി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനങ്ങള്‍ കൈകോര്‍ത്തിറിങ്ങിയിരിക്കുകയാണ്. വീട്ടില്‍ പോലും പോകാതെ ദുരിതബാധിത പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാതൃകയാണ്. വീട്ടില്‍ പോകാതെ ദിവസങ്ങളായി ഓഫീസില്‍ തങ്ങി ജോലി ചെയ്യുന്ന വില്ലേജ് ഓഫീസറായ മകനെ കാണാന്‍ അമ്മയെത്തിയതും വാര്‍ത്തയായിരുന്നു. അത്തരത്തില്‍ സ്വന്തം വിവാഹമടുത്തിട്ടും വീട്ടില്‍ പോകാതെ ദുരന്തമുഖത്ത് കര്‍മ്മനിരതയായിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.

അഞ്ജലി രവി എന്ന പെണ്‍കുട്ടിയാണ് ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഞായറാഴ്ച അഞ്ജലിയുടെ വിവാഹമാണ്. വിവാഹ ഒരുക്കങ്ങളും മറ്റുമായി ഒരുപാട് കാര്യങ്ങളുള്ളപ്പോള്‍ അതൊന്നും വകവെയ്ക്കാതെ അഞ്ജലി ദുരന്തനിവാരണ ഏകോപന സെല്ലില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ആവശ്യസമയത് ഉണർന്ന് പ്രവർത്തിക്കുന്ന ഈ പെൺകുട്ടി അർഹിക്കുന്ന അഭിനന്ദനം തന്നെ.

[ot-video][/ot-video]