ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ കരയുന്ന, മകൻെറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ആസ്ട്രേലിയക്കാരിയായ അമ്മ. യരാക ബെയിലീ എന്ന സ്ത്രീയാണ് ഒമ്പത് വയസ്സുകാരനായ മകൻ ക്വാഡൻെറ വേദനിപ്പിക്കുന്ന അനുഭവം ഫേസ്ബുക് ലൈവായി പങ്കുവെച്ചത്. ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ നിരന്തരം കളിയാക്കുകയാണെന്നും അരെങ്കിലും തന്നെ കൊല്ലുമോ എന്നും കുഞ്ഞു ക്വാഡൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ശക്തമയായ സന്ദേശവും ബെയ്ലീ സമൂഹത്തിന് നൽകുന്നുണ്ട്. പരിഹാസവും അധിക്ഷേപവും എത്രത്തോളം പ്രത്യാഘാതമാണ് കുട്ടികളിൽ ഉണ്ടാക്കുകയെന്ന കുറിപ്പ് ചേർത്തായിരുന്നു വിഡിയോ പങ്കുവെച്ചത്. ‘‘മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മകൻെറ തലക്ക് തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത് കയറുകയായിരുന്നു’’. -യരാക പറഞ്ഞു.
‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ് എൻെറ മകനും പോകുന്നത്. എന്നാൽ ഓരോ ദിവസവും തൻെറ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ് മകൻ വരുന്നത്. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക് ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.
‘എനിക്ക് ഒരു കയർ തരൂ.. ഞാൻ എൻെറ ജീവിതം അവസാനിപ്പിക്കുകയാണ്… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്… എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ… ഒമ്പത് വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത് ഇത്തരം അപകടകരമായ കാര്യങ്ങളാണ്.
പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത് വിഡിയോയിലൂടെ ബോധ്യമാകുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന് അത്യാവശ്യമാണ് വിദ്യർഥികൾക്ക് രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച് പറഞ്ഞുകൊടുക്കണമെന്നും യരാക ബെയ്ലി പറയുന്നുണ്ട്.
ക്വാഡൻെറ വിഡിയോ വൈറലായതിനെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചതിൻെറ സന്തോഷത്തിലാണ് അവൻെറ കുടുംബം. ടീം ക്വാഡൻ എന്ന ഹാഷ്ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്.
Leave a Reply