ഗ്ലോസ്റ്ററിലെ ” ദി ക്രിപ്റ്റ് സ്കൂൾ ” ഹാളിൽ വെച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബ്രിസ്റ്റോൾ – കാർഡിഫ് റീജിയന്റെ ബൈബിൾ കലോത്സവം ഒക്ടോബർ പത്തൊമ്പതാം തിയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ള വരെയാണ് നവംബർ 16ന് ലിവർപൂളിൽ വെച്ച് നടക്കുന്ന എപ്പാർക്കിയൽ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് ബൈബിൾ കലോൽസവങ്ങൾ. ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ ” rules & guidelines”, മറ്റുള്ള വിവരങ്ങളും www.smegbiblekalolsavam.com ൽ ലഭ്യമാണ്.

ക്രിപ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, മിതമായ നിരക്കിൽ പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൈവവചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനും ഉള്ള ഒരു അവസരമായി ബൈബിൾ കലോത്സവത്തെ കണ്ട് മത്സരങ്ങളിൽ പങ്കെടുത്തു റീജിയണൽ ബൈബിൾ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാദർ പോൾ വെട്ടിക്കാട് CST യും, റീജിയണിലെ മറ്റ് വൈദികരും, റീജണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും, റോയി സെബാസ്റ്റ്യനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

-ഫിലിപ്പ് കണ്ടോത്ത്, റീജിയണൽ ട്രസ്റ്റീ – 07703063836
-റോയി സെബാസ്റ്റ്യൻ , കലോൽസവം കോഡിനേറ്റർ- 07862701046
– ഡോക്ടർ ജോസി മാത്യു ( കാർഡിഫ്), കലോൽസവം വൈഫ് കോഡിനേറ്റർ
– ഷാജി ജോസഫ് ( ഗ്ലോസ്റ്റെർ ), കലോൽസവം വൈസ് കോഡിനേറ്റർ

Venue address :-
The Crypt School Hall
PODSMEAD
GLOUCESTER
GL 2 5AE