സ്വന്തം ലേഖകൻ
സൗദി അറേബ്യ, ടർക്കി, ഈജിപ്ത്, ടുണീഷ്യ, ലെബനോൻ, ജോർദാൻ തുടങ്ങി ആറ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിലേയ്ക്കുള്ള നേരിട്ടുള്ള ഫ്ളൈറ്റ് സർവീസുകളിൽ ക്യാബിൻ ബാഗേജിൽ ലാപ് ടോപ്പ് കൊണ്ടു യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ടാബ്ലറ്റുകൾ ഡിവിഡി, പ്ളെയറുകൾ, വലിയ സ്മാർട്ട് ഫോണുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. അമേരിക്ക സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ബ്രിട്ടനും തീരുമാനം പ്രഖ്യാപിച്ചത്. വലിപ്പം കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ബോംബ് ഒളിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഈ സുരക്ഷാ നടപടിയുടെ ഭാഗമായ ഈ നിയന്ത്രണം.

Screenshot_20170321-19465416 സെൻറിമീറ്റർ നീളവും 9.3 സെൻറിമീറ്റർ വീതിയും ഉള്ളതോ അതല്ലങ്കിൽ1.5 സെൻറിമീറ്റർ കട്ടിയുള്ളതോ ആയ ഉപകരണങ്ങൾ ഇനി മുതൽ ലഗേജിന്റെ കൂടെ അയയ്ക്കണം.  ഇ റീഡറുകളും ഇതിന്റെ പരിധിയിൽ വരും.17 എയർലൈനുകൾക്കാണ് ബ്രിട്ടൺ നിയന്ത്രണം പ്രഖ്യാപിച്ചത്. യുകെയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവെയ്സ്, ഈസി ജെറ്റ്, ജെറ്റ് 2.കോം, മോണാർക്ക്, തോമസ് കുക്ക്, തോംസൺ എന്നീ എയർലൈനുകൾക്കും ബ്രിട്ടനു പുറത്ത് നിന്നുള്ള ടർക്കിഷ് എയർ ലൈൻ, പെഗാസസ് എയർവെയ്സ്, അറ്റ്ലസ് ഗ്ലോബൽ എയർലൈൻസ്, മിഡിൽ ഈസ്റ്റ് എയർലൈൻസ് , ഈജിപ്റ്റ് എയർ, റോയൽ ജോർദ്ദാനിയൻ, ടുണിസ് എയർ, സൗദിയാ എന്നീ എയർലൈനുകൾക്കും പുതിയ തീരുമാനം ബാധകമാണ്.

Screenshot_20170321-195020രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. എട്ടു രാജ്യങ്ങളിലെ 10 എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകൾക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലേയ്ക്കുള്ള റോയൽ ജോർദ്ദാനിയൻ, ഈജിപ്ത് എയർ, എമിറേറ്റ്സ്, കുവൈറ്റ് എയർവെയ്സ്, ഖത്തർ എയർവെയ്സ്‌, എത്തിഹാദ്, റോയൽ എയർ മാറോക് എന്നീ എയർലൈനുകളിൽ അമേരിക്ക സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി ഈ തീരുമാനം നടപ്പിലാക്കും.