പ്രതിവർഷം ബ്രിട്ടനിൽ നാലോളം ഉഷ്ണതരംഗങ്ങൾക്കും ഇരട്ടിയിലധികം വെള്ളപ്പൊക്കങ്ങൾക്കും സാധ്യത: 50 വർഷത്തേക്കുള്ള കാലാവസ്ഥാപ്രവചനം ആശങ്കാജനകം .

പ്രതിവർഷം ബ്രിട്ടനിൽ നാലോളം  ഉഷ്ണതരംഗങ്ങൾക്കും ഇരട്ടിയിലധികം വെള്ളപ്പൊക്കങ്ങൾക്കും സാധ്യത: 50 വർഷത്തേക്കുള്ള  കാലാവസ്ഥാപ്രവചനം ആശങ്കാജനകം .
September 17 02:35 2019 Print This Article

ബ്രിട്ടൻ: ബ്രിട്ടനിലെ മെറ്റ് ഓഫീസ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിൽ ആണ് വരുന്ന 50 കൊല്ലങ്ങളിൽ ബ്രിട്ടൺ നേരിടേണ്ടിവരുന്ന കാലാവസ്ഥാവ്യതിയാനം രേഖപ്പെടുത്തിയത്. രാജ്യത്തെ പല ഭാഗങ്ങളിൽനിന്നുള്ള കാലാവസ്ഥ സൂചികകൾ താരതമ്യപഠനം നടത്തി ഏകദേശം ഒരു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഫലം പുറത്തുവിട്ടത്. ഏകദേശം 2.2 കിലോമീറ്റർ പരിധിയിൽ ഉള്ള അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ദുരന്തനിവാരണത്തിനും സുരക്ഷയ്ക്കുമായി കൂടുതൽ സന്നാഹങ്ങൾ ഉപയോഗപ്പെടുത്താനും ഈ പഠനത്തിനാവും. വരണ്ട വേനൽക്കാലങ്ങളെയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങളെയും ഇനി ചെറുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പരിസ്ഥിതി കാര്യ സെക്രട്ടറിയായ തെരേസാ വില്ലിയേഴ്‌സ് പറയുന്നത് 2.2 കിലോമീറ്റർ പ്രൊജക്ഷൻസ് മൂലം കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന സമൂലമായ മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകും. ഭൂമിക്ക് ദോഷമാകുന്ന കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ അത്യാവശ്യമാണ്. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഏതൊക്കെ സ്ഥലങ്ങളിൽ എത്രമാത്രം മഴ ലഭിക്കുമെന്നതും ഏതൊക്കെ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും കണക്കുകൂട്ടാൻ ഇനി ആവും.

മുൻപുണ്ടായിരുന്ന കാലാവസ്ഥ പ്രവചനങ്ങളെക്കാൾ പത്തു മടങ്ങ് കൂടുതൽ കൃത്യമാണ് ഈ പഠനം. കാർബൺ എമിഷൻ കുറയ്ക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതിന്റെതെളിവും ലഭ്യമാണെന്ന് കാലാവസ്ഥാ വിദഗ്ധ ഡോക്ടർ ലിസി കെണ്ടൺ പറയുന്നു. ഇപ്പോൾ യുകെയിലെ ശരാശരി താപനില 38.7 ഡിഗ്രി സെൽഷ്യസ് ആണ് 50 വർഷത്തിനുള്ളിൽ ഇതിന് 16 മടങ്ങ് വർധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles