ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ 26 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവ് അപകടത്തിൽ മരണമടഞ്ഞു. സ്പെയിനിലെ മാഡ്രിഡിൽ നിന്ന് 70 മൈൽ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തലവേര ഡി ലാ റെയ്‌ന എന്ന നഗരത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിൽ വീണാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ 24 വയസ്സുകാരനായ മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്പെയിനിൽ മരിച്ച ബ്രിട്ടീഷ് യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതായും നടപടികൾക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസിന്റെ വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലത്തിൽ കയറാനും സമൂഹമാധ്യമങ്ങൾക്കായി വീഡിയോ ചിത്രീകരിക്കുന്നതിനുമാണ് ഇവർ തലവേരയിൽ വന്നതെന്ന് സിറ്റി കൗൺസിലർ മകറേന മുനോസ് പറഞ്ഞു. പാലത്തിൻറെ മുകളിൽ കയറുന്നതും അപകടകരമായ രീതിയിൽ വീഡിയോകൾ ചിത്രീകരിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. 192 മീറ്റർ (630 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേബിൾ സ്റ്റേ പാലത്തിൽ നിരോധനം അവഗണിച്ച് കയറുന്നവർ വളരെയേറെ പേരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.