ലണ്ടന്‍: എത്രമാത്രം മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ബ്രീട്ടീഷ് ജനതയ്ക്ക് അറിയില്ലെന്ന് പഠനം. വായു മലിനീകരണം തങ്ങളുടെ പ്രദേശത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കാര്യത്തിലും ജനത അജ്ഞരാണെന്നും ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു. മലിനീകരണത്തേക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും പറഞ്ഞെങ്കിലും തങ്ങള്‍ ശ്വസിക്കുന്ന വായു ശുദ്ധമല്ലെന്ന് ഇവരില്‍ പത്തിലൊന്ന് പേര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.
ലണ്ടന്‍ നഗരത്തിലെ 802 വിദ്യാഭാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മസലിനവായുവാണ് ശ്വസിക്കുന്നതെന്ന കണക്കുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തു വന്നത്. യുകെയിലെ 43 എയര്‍ ക്വാളിറ്റി സോണുകളില്‍ 38 ഇടത്തും വായു മലിനീകരണം അനുവദനീയമായ മാനദണ്ഡങ്ങളും ലംഘിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ ഭീഷണിക്കിടെയാണ് വായു മലിനീകരണത്തിന്റെ ദോഷഫലങ്ങഴളേക്കുറിച്ച് ജനങ്ങള്‍ക്ക് ജ്ഞാനമില്ലെന്ന വിവരവും പുറത്തു വരുന്നത്. ലണ്ടന് രപുറത്തുള്ളവര്‍ക്കാണ് ഈ വിവരം കാര്യമായില്ലാത്തതെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.