ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്കൻ ഇറാഖിൽ നടന്ന സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. സൈനികന്റെ മരണവിവരം പ്രതിരോധ സെക്രട്ടറി ജോൺ ഹീലി തിങ്കളാഴ്ച പാർലമെന്റിന്റെ അധോസഭയിൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ ദുഃഖത്തോടെയാണ് ഈ വിവരം സഭയെ അറിയിക്കുന്നതെന്നും വടക്കൻ ഇറാഖിൽ ഇന്നലെ നടന്ന പരിശീലന അപകടത്തിലാണ് ബ്രിട്ടീഷ് സൈന്യത്തിലെ ഒരു അംഗം മരിച്ചത് എന്നും ജോൺ ഹീലി പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച സൈനികന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യർഥിച്ചതായും പ്രതിരോധ സെക്രട്ടറി അറിയിച്ചു. ഈ ദുഃഖകരമായ വേളയിൽ സൈനികന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കൂടെയാണു രാജ്യത്തിന്റെ പ്രാർഥനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.