ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്പെയിനിലെ കടലിൽ ഇറങ്ങുമ്പോൾ ഇനിമുതൽ മൂത്രമൊഴിച്ചാൽ ടൂറിസ്റ്റുകൾക്ക് മേൽ ഫൈൻ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്പെയിൻ. വിഗോ നഗരത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ഫൈൻ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 645 പൗണ്ട് തുക പിഴയായി നൽകേണ്ടിവരും. ബീച്ചുകളിൽ പബ്ലിക് ടോയ്‌ലറ്റുകളും മറ്റും നിർമ്മിക്കാനുള്ള പദ്ധതിക്കും തീരുമാനമായിട്ടുണ്ട്. യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും ബീച്ചുകളിൽ നിക്ഷേപിക്കരുതെന്നും, ഇത് പിഴ ഈടാക്കാനുള്ള കാരണമായിത്തീരും എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കടലിൽ ഇറങ്ങുമ്പോൾ സോപ്പ്, ഷാംപൂ മുതലായവയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പുകവലിക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ബീച്ചിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാന്യമായ വസ്ത്രധാരണവും ആയിരിക്കണമെന്നും പുതിയ നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. ബ്രിട്ടനിലുള്ള ജനങ്ങളുടെ ഏറ്റവും പ്രിയങ്കരമായ ഹോളിഡെ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സ്പെയിൻ. അതിനാൽ തന്നെ പുതിയ നിയമങ്ങൾ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകളെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങൾ സ്പെയിൻ ഏർപ്പെടുത്തിയിരിക്കുന്നത്.
Leave a Reply