ഇന്ത്യയിൽ ഇരുന്നു ഓൺലൈനിലൂടെ ബ്രി​ട്ടീ​ഷു​കാരെ പറ്റിച്ചു ജീവിക്കുന്നവർ പിടിയിൽ; ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു തള്ളിപ്പോയ തട്ടിപ്പ്

ഇന്ത്യയിൽ ഇരുന്നു ഓൺലൈനിലൂടെ ബ്രി​ട്ടീ​ഷു​കാരെ പറ്റിച്ചു ജീവിക്കുന്നവർ പിടിയിൽ; ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു തള്ളിപ്പോയ തട്ടിപ്പ് <iframe width="560" height="315" src="https://www.youtube.com/embed/7rmvhwwiQAY" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
March 04 14:14 2020 Print This Article

ഇ​ന്ത്യ​യി​ല്‍ ഇ​രു​ന്ന് ബ്രി​ട്ടീ​ഷു​കാ​രു​ടെ ക​മ്പ്യൂ​ട്ട​റി​ല്‍ നു​ഴ​ഞ്ഞുക​യ​റി അ​വ​രു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ത​ട്ടി​യ വി​രു​ത​ന്‍​മാ​ര്‍ പി​ടി​യി​ല്‍. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ അ​രി​കി​ലാ​യി ആ​രും കാ​ണാ​തെ ഒ​രു കോ​ള്‍​സെന്‍ററി​ലി​രു​ന്ന് ഈ ​ഇ​ന്ത്യ​ന്‍ വി​രു​ത​ന്‍​മാ​ര്‍ ബ്രിട്ടീ​ഷ് പൗ​രന്മാരു​ടേതു​ള്‍​പ്പ​ടെ വി​ദേ​ശി​ക​ളു​ടെ കോ​ടി​ക​ളാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സൈ​ബ​ര്‍ ലോ​ക​ത്തിന്‍റെയും എ​ന്തി​ന്, ബി​ബി​സി​യു​ടെ പോ​ലും ക​ണ്ണു ത​ള്ളി​ക്കു​ന്ന വി​ധ​ത്തി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന പോ​ലീ​സ് കൈ​യോ​ടെ പൊ​ക്കി. ല​ണ്ട​നി​ല്‍ ഇ​രു​ന്ന് ധാ​ര്‍​മി​ക​ത​യു​ടെ പേ​രി​ല്‍ മാ​ത്രം ഹാ​ക്കിം​ഗ് ന​ട​ത്തു​ന്ന ജിം ​ബ്രൗ​ണിം​ഗ് എ​ന്ന ചെ​റു​പ്പ​ക്കാ​രന്‍റെ സാ​ങ്കേ​തി​ക മി​ക​വാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് ബി​ബി​സി​യി​ലൂ​ടെ പു​റംലോ​ക​ത്ത് എ​ത്തി​ച്ച​ത്.

ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ അ​മി​ത് ചൗ​ഹാ​ന്‍ എ​ന്ന യു​വാ​വാ​ണ് ത​ട്ടി​പ്പിന്‍റെ സൂ​ത്ര​ധാ​ര​ന്‍. ഇ​യാ​ളെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്. ബി​ബി​സി​യു​ടെ സൗ​ത്ത് ഏ​ഷ്യ ലേ​ഖി​ക ര​ഞ്ജി​നി വൈ​ദ്യ​നാ​ഥ​ന്‍ ഇ​തേ​ക്കു​റി​ച്ച് വി​ളി​ച്ചു ചോ​ദി​ച്ചെ​ങ്കി​ലും ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ന്നെ അ​മി​ത് ചൗ​ഹാ​ന്‍ നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

ബാ​ങ്കു​ക​ള്‍, ക​മ്പ​നി​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ളു​ക​ളെ വി​ളി​ച്ചു ത​ട്ടി​പ്പി​ലൂ​ടെ പ​ണം നേ​ടി​യെ​ടു​ക്കാ​ന്‍ അ​മി​ത് ചൗ​ഹാ​ന്‍ ത​ന്‍റെ കോ​ള്‍ സെ​ന്റ​ര്‍ ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്.   ഡ​ല്‍​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ ഒ​രു ചെ​റി​യ കോ​ള്‍ സെന്‍ററി​ല്‍ ഇ​രു​ന്നാ​ണ് വി​രു​ത​ന്‍​മാ​ര്‍ ഇം​ഗ്ല​ണ്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

യു​കെ​യി​ലു​ള്ള​വ​രു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളി​ല്‍ ഇ​വ​ര്‍ വൈ​റ​സ് ക​യ​റ്റിവി​ടും. എ​ന്നി​ട്ട് ക​മ്പ്യൂ​ട്ട​ര്‍ ത​ക​രാ​റി​ലാ​യി എ​ന്ന മെ​സേ​ജ് സ്ക്രീ​നി​ല്‍ കാ​ണി​ക്കും. ഇ​തി​നൊ​പ്പം മൈ​ക്രോസോ​ഫ്റ്റി​നെ വി​ളി​ക്കാ​നു​ള്ള ന​മ്പരും പോ​പ്പ് അ​പ്പി​ലൂ​ടെ കാ​ണി​ക്കും. ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ന്‍റെ ന​മ്പ​രാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റേതെ​ന്ന പേ​രി​ല്‍ ന​ല്‍​കു​ന്ന​ത്.

ഇ​നി​യാ​ണ് യ​ഥാ​ര്‍​ഥ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ക​മ്പ്യൂ​ട്ട​റി​ല്‍ നി​ന്നു വൈ​റ​സ് നീ​ക്കം ചെ​യ്തു ന​ന്നാ​ക്കി കി​ട്ടു​ന്ന​തി​നാാ​യി ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കു​ന്ന വി​ദേ​ശി​ക​ളോ​ട് ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ലി​രുന്ന് ഫോ​ണെ​ടു​ക്കു​ന്ന​യാ​ള്‍ താ​നി​പ്പോ​ള്‍ കാ​ലി​ഫോ​ര്‍​ണി​യ​യ​യി​ലെ സാ​ന്‍ ഹോ​സെ​യി​ലാ​ണ് ഉ​ള്ള​തെ​ന്ന് പ​റ​യും.   ക​മ്പ്യൂ​ട്ട​ര്‍ ന​ന്നാ​ക്കാ​ന്‍ നൂ​റു പൗ​ണ്ട് മു​ത​ല്‍ 1500 പൗ​ണ്ട് വ​രെ​യാ​ണ് ഫീ​സാ​യി ചോ​ദി​ക്കു​ന്ന​ത്. നൂ​റു മു​ത​ല്‍ ഒ​ന്ന​ര​ല​ക്ഷം വ​രെ ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്കു തു​ല്യ​മാ​ണി​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​മാ​സം സ​മ്പാ​ദി​ച്ചി​രു​ന്ന​ത്.

ജിം ​ബ്രൗ​ണിം​ഗ് എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു എ​ത്തി​ക്ക​ല്‍ ഹാ​ക്ക​ര്‍ ആ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് പൊ​ളി​ച്ച​ടു​ക്കി കൈ​യി​ല്‍ കൊ​ടു​ത്ത​ത്. ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍ററി​ന്‍റെ സി​സി​ടി​വി ക്യാ​മ​റ നെ​റ്റ് വ​ര്‍​ക്കി​ല്‍ നു​ഴ​ഞ്ഞുക​യ​റി​യാ​ണ് ജിം ​ബ്രൗ​ണിം​ഗ് പ​ണി പ​റ്റി​ച്ച​ത്. കോ​ള്‍ സെന്‍ററി​ല്‍ നി​ന്നു പ്ര​തി​ദി​നം പു​റ​ത്തു പോ​കു​ന്ന എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ഫോ​ണ്‍ കോ​ളു​ക​ളും ഇ​വ​ര്‍ റി​ക്കോ​ര്‍​ഡ് ചെ​യ്തു.   ബ്രി​ട്ട​നി​ലു​ള്ള​വ​രെ ഫോ​ണി​ലൂ​ടെ പ​റ്റി​ച്ചി​ട്ട് കോ​ള്‍ സെ​ന്‍റ​റി​ല്‍ ഇ​രു​ന്ന് ഇ​വ​ര്‍ പ​രി​ഹ​സി​ച്ചു ചി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ള്‍​പ്പ​ടെ​യു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ജിം ​ബ്രൗ​ണിം​ഗ് ചോ​ര്‍​ത്തി​യെ​ടു​ത്തു. യു​കെ​യി​ലു​ള്ള​വ​രെ അ​തി​വി​ദ്ഗ്ധ​മാ​യി പ​റ​ഞ്ഞു പ​റ്റി​ച്ചി​ട്ട് ഇ​വ​ര്‍ കോ​ള്‍ സെന്‍ററി​ല്‍ ഇ​രു​ന്ന് കൂ​ട്ട​ത്തോ​ടെ ചി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക​മ്പ്യൂ​ട്ട​ര്‍ ശ​രി​യാ​ക്കാ​ന്‍ 1295 പൗ​ണ്ട് (1,21,500 രൂ​പ) വേ​ണ്ടി വ​രും എ​ന്ന് ഒ​രു ബ്രി​ട്ടീ​ഷു​കാ​ര​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ ത​നി​ക്കി​ത് കേ​ട്ടി​ട്ടു ത​ന്നെ ത​ല ക​റ​ങ്ങു​ന്നു എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. ത​നി​ക്ക് ഹൃ​ദ​യാ​ഘാ​തം വ​രു​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ള്‍ ഫോ​ണി​ലൂ​ടെ ക​ര​യു​ക​യാ​യി​രു​ന്നു. നി​ങ്ങ​ള്‍ ഇ​ങ്ങ​നെ ക​ര​യ​രു​ത് സാ​ര്‍, നി​ങ്ങ​ളൊ​രു മാ​ന്യ​നാ​ണ് എ​ന്നെ​നി​ക്ക​റി​യാം എ​ന്നാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്നു വി​ളി​ച്ച​യാ​ള്‍ മ​റു​പ​ടി ന​ല്‍​കു​ന്ന​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ പ​ല​രോ​ടും അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍ പ​തി​വാ​യി കാ​ണു​ന്ന​ത് കൊ​ണ്ടാ​ണ് ക​മ്പ്യൂ​ട്ട​റി​ല്‍ വൈ​റ​സ് ക​യ​റു​ന്ന​തെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ പേ​ടി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ജിം ​ബ്രൗ​ണിം​ഗ് ബി​ബി​സി പ​നോ​ര​മ​യി​ല്‍ പ​ങ്ക് വെ​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റം ലോ​കം അ​റി​ഞ്ഞ​ത്. ത​ട്ടി​പ്പിന്‍റെ പൂ​ര്‍​ണ തി​ര​ക്ക​ഥ​യും തെ​ളി​വും സ​ഹി​തം മ​ന​സി​ലാ​ക്കി​യ ശേ​ഷം ജിം ​ബ്രൗ​ണിം​ഗ് ത​ന്നെ നേ​രി​ട്ട് കോ​ള്‍ സെന്‍ററി​ലേ​ക്ക് വി​ളി​ച്ചു. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ആ​ണെ​ന്ന് പ​റ​യു​ന്ന കോ​ള്‍ സെന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​നോ​ട് സാ​ന്‍ ഹോ​സെ​യി​ലെ ഒ​രു ഹോ​ട്ട​ലി​ന്‍റെ പേ​ര് പ​റ​യാ​ന്‍ ജിം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​ന്‍ ത​ന്നെ അ​യാ​ള്‍ സാ​ന്‍ ഹോ​സെ​യി​ലെ ഹോ​ട്ട​ലിന്‍റെ പേ​ര​റി​യാ​ന്‍ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞു നോ​ക്കു​ന്ന ദൃ​ശ്യം കൂ​ടി ജിം ​ബ്രൗ​ണിം​ഗ് ചോ​ര്‍​ത്തി​യെ​ടു​ത്തു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ഗു​രു​ഗ്രാ​മി​ലെ കോ​ള്‍ സെന്‍റര്‍ ജീ​വ​ന​ക്കാ​ര​ന്‍ ഫോ​ണ്‍ ക​ട്ട് ചെ​യ്ത് ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.   തന്‍റെ നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രെ ഇ​ന്ത്യ​യി​ല്‍ ഇ​രു​ന്ന് കു​റ​ച്ച് പേ​ര്‍ പ​റ്റി​ക്കു​ന്ന​ത് പൊ​ളിച്ച​ടു​ക്കി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ എ​ത്തി​ക്കാ​നാ​ണ് താ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് ജിം ​പ​റ​ഞ്ഞ​ത്. ത​ട്ടി​പ്പു ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജിം ​ബി​ബി​സി​യോ​ട് പ​റ​ഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles