ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോപ്യൻ യൂണിയനിലേയ്ക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് അടുത്തവർഷം മുതൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. നിലവിൽ യുകെ പോലെയുള്ള വിസ ഒഴിവുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രത്യേക അനുമതി നൽകുന്നതിനാണ് 2024 മുതൽ യൂറോപ്യൻ യൂണിയൻ “ഇറ്റിഐ എഎസ് ” ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം ) എന്ന സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ പെടുന്ന മുഴുവൻ രാജ്യങ്ങളിലേക്കും, യൂറോപ്യൻ യൂണിയൻെറ പുറത്തുള്ള രാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്കും ഈ അനുമതി ആവശ്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടൻ മാത്രമല്ല, നിലവിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള വിസ- ഒഴിവുള്ള രാജ്യങ്ങൾക്കെല്ലാം തന്നെ ഈ പുതിയ നിയമം ബാധകമാകും. ഈ അനുമതി ലഭിച്ചാൽ യാത്രക്കാർക്ക് ഇറ്റിഐഎഎസിനു കീഴിൽ വരുന്ന 30 യൂറോപ്യൻ രാജ്യങ്ങളിൽ 180 ദിവസത്തിൽ 90 ദിവസം വരെ നിൽക്കാനുള്ള അനുമതി ഉണ്ടാകും. ബോർഡർ ഗാർഡുകൾ പാസ്‌പോർട്ടും പ്രവേശിക്കാൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്ന മറ്റേതെങ്കിലും രേഖകളും ആവശ്യപ്പെടുമെന്നും, പാസ്പോർട്ട് പരിശോധിക്കുമ്പോൾ തന്നെ ഇ റ്റി ഐ എ എസ് അനുമതി അവർക്ക് കാണുവാൻ സാധിക്കുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റിഐഎഎസ് അനുമതി യാത്രക്കാരുടെ പാസ്പോർട്ടുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. മൂന്നുവർഷം വരെ അല്ലെങ്കിൽ പാസ്പോർട്ട് എക്സ്പയറി ആകുന്നത് വരെയാണ് ഈ അനുമതിയുടെ കാലാവധി നിലനിൽക്കുന്നത്.


2024 മുതൽ ഇറ്റിഐഎഎസിന്റെ അനുമതി ആവശ്യമാണ്. അനുമതിക്ക് അപേക്ഷിച്ചാൽ നാലു ദിവസത്തിനുള്ളിൽ തന്നെ ഇത് ലഭിക്കുമെന്നാണ് സാധാരണ രീതിയിൽ വ്യക്തമാകുന്നത്. എന്നാൽ മുഖാമുഖമായി കണ്ടു ഇന്റർവ്യൂ നടത്തേണ്ട ആളുകൾക്ക് 30 ദിവസം വരെ കാലതാമസവും ഉണ്ടാകും. ഈ സർവീസിന് 7 യൂറോ ആണ് ജനങ്ങളിൽ നിന്ന് ചാർജ് ചെയ്യപ്പെടുക. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും ഇത് ബാധകമല്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.