ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- പ്രതിസന്ധികൾക്കിടയിലും തന്റെ സ്വപ്നത്തിനായി പൊരുതി ന്യൂയോർക്കിലെ ബാർഡ് കോളേജിൽ പഠനത്തിന് സ്കോളർഷിപ്പോടുകൂടി അർഹത നേടിയിരിക്കുകയാണ് ശ്വേത കാട്ടി എന്ന പെൺകുട്ടി. മുംബൈയിലെ ചുവന്ന തെരുവുകളിൽ ഒന്നിലാണ് ശ്വേതയുടെ ജനനമെന്നുള്ളത് ഈ വിജയത്തിന് കൂടുതൽ തിളക്കം നൽകുന്നു. സുരക്ഷിതമായ സാഹചര്യങ്ങളും, വിദ്യാഭ്യാസവും ലഭിച്ചത് വളരെ പ്രതിസന്ധിയിലൂടെ ആണെന്ന് ശ്വേത കുറിച്ചു . ലൈംഗിക തൊഴിലാളിയായ അമ്മയാണ് ശ്വേതയുടെ പഠനത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നത്. തന്റെ അതേ അനുഭവം നേരിടുന്ന മറ്റ് പെൺകുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുക എന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ശ്വേത തുറന്നു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പതിനാറാമത്തെ വയസ്സിൽ തന്റെ വിദ്യാഭ്യാസത്തിനായി ക്രാന്തി എന്ന സംഘടനാ വളരെയധികം സഹായിച്ചതായി ശ്വേത പറഞ്ഞു. മൂന്നു സഹോദരിമാരോടും, ഒരു സഹോദരനോടും ഒപ്പം മുംബൈയിലെ ചുവന്നതെരുവിൽ തന്റെ ബാല്യം കഴിച്ച ശ്വേത, പിതാവിന്റെ പീഡനങ്ങൾ വളരെയധികം സഹിച്ചു. എന്നാൽ ദുരിതങ്ങൾക്കിടയിലും തന്റെ മകളുടെ പഠനം തുടരുന്നതിന് മാതാവ് വളരെയധികം പരിശ്രമിച്ചു. മുംബൈയിലെ എസ്‌ എൻ ഡി റ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശ്വേത, 2012 ൽ ക്രാന്തി എന്ന സംഘടനയിൽ ചേർന്നു. ശ്വേതയുടെ ധീരോജ്ജലമായ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കുന്നതിന് ഇടയാക്കി . യു എൻ യൂത്ത് കറേജ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്വേതയെ തേടിയെത്തി. അവസരങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക്, പഠനം തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ശ്വേത ഉറപ്പിച്ചുപറയുന്നു.