പ്രണയാഭ്യാർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ വിദ്യാർത്ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. എം.ബി.എയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോളേജിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. സ്കൂട്ടറിലെത്തിയ സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിറുത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയോട് സുശാന്ത് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.