ജി.രാജേഷ്

നവംബര്‍ 12 ഞായറാഴ്ച ബ്രിസ്റ്റോള്‍ സ്റ്റോക്ക് ഗിഫ്‌ഫോര്‍ഡിലെ വൈസ് ക്യാമ്പസില്‍ ഈ വര്‍ഷത്തെ റിഥം ഇന്ത്യ ഫെസ്റ്റിവലിന് തിരി തെളിയും. ഇന്ത്യന്‍ ക്ലാസിക്കല്‍, നൃത്ത സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി 2015 ആരംഭിച്ച റിഥം ഇന്ത്യ ഫെസ്റ്റിവലില്‍ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം പ്രശസ്ത വയലിനിസ്റ്റായ ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്ത് നയിക്കുന്ന ”ബാംഗ്ലൂര്‍ ഡ്രീംസ്” എന്ന ക്ലാസിക്കല്‍ ബാന്‍ഡിന്റെ ലോക പര്യടനത്തിന്റെ ഭാഗമായ പ്രകടനമാണ്. ഇന്ത്യന്‍ മ്യൂസിക്കും വെസ്റ്റേണ്‍ മ്യൂസിക്കും സമന്വയിക്കുന്ന പ്രകടനം ആസ്വദിക്കുവാന്‍ ഒരു സുവര്‍ണ അവസരമാണ്. ഡോക്ടര്‍ ജ്യോത്സ്ന ശ്രീകാന്തിനോടൊപ്പം ശ്രീ. എന്‍. എസ് മഞ്ജുനാഥ് – ഡ്രംസ്, സാന്ദ്രക് സോളമന്‍ – കീ ബോര്‍ഡ്, ഡാഫിന സദേക് – ഡബിള്‍ ബാസ് എന്നിവരും പങ്കെടുക്കും.

ശാസ്ത്രീയ സംഗീതത്തിന്റെ ഈണങ്ങള്‍ മീട്ടി വീണയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ശ്രീമതി ദുര്‍ഗ രാമകൃഷ്ണനും മൃദംഗം ശ്രീ കുംഭകോണം വെങ്കിടേശനും വേദിയിലെത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതോടൊപ്പം നൃത്തത്തിന്റെയും സംഗീതത്തിന്റെയും വിസ്മയ പ്രകടനങ്ങളുമായി ബ്രിസ്റ്റോളിലെ നൃത്ത സംഗീത സ്‌കൂളുകളായ ഡോക്ടര്‍ വസുമതി പ്രസാദ് സ്‌കൂള്‍ ഡാന്‍സ് (ഭരതനാട്യം), കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക് (ക്ലാസിക്കല്‍ മ്യൂസിക്), ശക്തീസ് നര്‍ത്തനാലയ (ഭരതനാട്യം) എന്നിവയോടൊപ്പം ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ് അവതരിപ്പിക്കുന്ന ”ദി സോള്‍ ഓഫ് നേച്ചര്‍- ബ്യൂട്ടി ആന്‍ഡ് ഹാപ്പിനെസ്സ്” എന്ന നൃത്തശില്‍പവും അവതരിപ്പിക്കും.
‘Rhythm Utsav 2017’ – Event of Classical Fusion.
November 12th Sunday ,2:30pm. SGS Wise Campus Audutorium , Stoke Gifford, Bristol . BS348LP

Event will finish by 6:30pm. (Free parking available)
Book your tickets in advance please. Limited Seats available…..
For tickets ,text 07809742051 ( Yogi) or 07448306866 (Sandeep).