ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പിതാവ് റോയിയുടെ നിര്യാണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടത്താനിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. തിങ്കളാഴ്ച ഡൗണിങ് സ്ട്രീറ്റിൽ വ്യവസായ പ്രമുഖരുടെ യോഗത്തിന് നേതൃത്വം നൽകേണ്ടിയിരുന്ന ബേൺഹാം, ചൊവ്വാഴ്ച ബ്രൈറ്റണിൽ നടക്കുന്ന ട്രേഡ് യൂണിയൻ കോൺഗ്രസിലും സംസാരിക്കാനിരുന്നതായിരുന്നു.

അൽഷിമേഴ്സ് രോഗബാധിതനായിരുന്ന പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് ജൂലൈയിൽ ബേൺഹാം തുറന്നുപറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ മുതിർന്നവർക്കുള്ള സാമൂഹിക പരിചരണ സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങൾക്ക് പിതാവിന്റെ അവസ്ഥ വലിയ സ്വാധീനം ചെലുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ താൻ പ്രധാനമന്ത്രിയായ വിവരം പോലും പിതാവിന് അറിയില്ലായിരുന്നുവെന്നും ബേൺഹാം വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയായി ഡൗണിങ് സ്ട്രീറ്റിലെത്തിയപ്പോൾ പിതാവിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ഏറെ വേദനാജനകമായിരുന്നുവെന്ന് ബേൺഹാം നേരത്തെ പറഞ്ഞിരുന്നു. പിതാവിന്റെ നേട്ടമായാണ് ആ നിമിഷത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൗണിങ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിചരണകേന്ദ്രത്തിലെ ജീവനക്കാർ പിതാവിനെ കാണിച്ചിരുന്നുവെന്നും അത് തനിക്ക് ഏറെ സന്തോഷം നൽകിയെന്നും ബേൺഹാം പറഞ്ഞിരുന്നു.











Leave a Reply