തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു പേര്‍ മരിച്ചു. മരിച്ചവരി മൂന്നുപേര്‍ മലയാളികളാണ്. തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്ന് തിരുവനന്തപുരപത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 24 പേര്‍്ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ കന്യാകുമാരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിന്‍ (6) കൊല്ലം സ്വദേശി മേരി നിഷ(30) മകള്‍ ആള്‍ട്രോയ് (5) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഏഴുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുനാലുപേര്‍ ഗുജറാത്ത്, കന്യാകുമാരി സ്വദേശികളാണ്. കാരയ്ക്കലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നാഗര്‍കോവില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ എന്ന സ്ഥലത്ത് വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായിരിക്കുന്നത്. െ്രെഡവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനായി തമിഴ്‌നാട്ടിലേക്ക് രണ്ടു മെഡിക്കല്‍ സംഘത്തെ അയച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുവാന്‍ റേഞ്ച് ഐജി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും പത്ത് ആംബുലന്‍സുകള്‍ കാരക്കലിലേക്ക് അയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സംഘവും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്ത്. ബസില്‍ 43 യാത്രക്കാര്‍ ഉണ്ടായിരുന്നു.ഇതില്‍ 14 പേര്‍ മലയാളികളാണ്. വനലവിയതുറ സ്വദേശികളായിരുന്നു ഇവരില്‍ ഏഴു പേരെന്നും വിവരമുണ്ട്. വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നവരില്‍ അധികവും.